സെർജിയോ ലോബര ഐഎസ്എല്ലിലേക് വീണ്ടും തിരിച്ചെത്തിയതാണ് ഇന്ത്യൻ ഫുട്ബോളിലെ കഴിഞ്ഞ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ഒഡീഷ എഫ്സിയാണ് ലോബരയെ വീണ്ടും ഐഎസ്എല്ലിലേക്ക് എത്തിച്ചത്. എന്നാൽ ലോബര ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിൻറെ പഴയ ശിഷ്യരേയും ഒപ്പം കൂട്ടുമെന്നാണ് സൂചനകൾ.
മൊർത്താട ഫാൾ, അഹ്മദ് ജാഹു എന്നിവരെ ഐഎസ്എല്ലിലേക്ക് കൊണ്ട് വന്നത് ലോബരയാണ്. ലോബര എഫ്സി ഗോവയുടെ പരിശീലകനായ സമയത്താണ് ഒരുവരും ഗോവയിലെത്തുന്നത്. ഗോവയിൽ ലോബരയുടെ നിർണായക താരങ്ങളായിരുന്നു ഇരുവരും. ലോബരയുടെ തന്ത്രങ്ങളിൽ കളി മെനയുന്ന ജാഹുവും പ്രതിരോധ നിരയിലെ വിശ്വസ്തനുമായ ഫാളും പിന്നീട് ലോബര മുംബൈയ്ക്ക് പോയപ്പോൾ കൂടെ പോയി.
ഇപ്പോഴിതാ ഇരുവരും ഒഡീഷ എഫ്സിയിലേക്ക് കൂടുമാറാനുള്ള സാദ്ധ്യതകൾ തെളിഞ്ഞ് വരികയാണ്. ലോബര ഒഡീഷയുടെ പരിശീലകനായി എന്നത് മാത്രമല്ല, നിലവിൽ മുംബൈ സിറ്റി എഫ്സിയുമായി ഇരുവരും പുതിയ കരാർ ഒപ്പ് വെച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാര്ഗുല്ലോയുടെ റിപ്പോർട്ട് പ്രകാരം അഹമ്മദ് ജാഹു മുംബൈ സിറ്റിയുടെ പുതിയ കരാറിൽ ഒപ്പ് വെച്ചിട്ടില്ല എന്നാണ്. കൂടാതെ മൊർത്താട ഫാളിനെ നിലനിർത്താൻ മുംബൈയ്ക്ക് താൽപര്യമില്ലെന്നും താരം അടുത്ത സീസണിൽ മുംബൈയ്ക്കൊപ്പം ഉണ്ടാവില്ലെന്നും മാർക്കസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇരുവരും അടുത്ത സീസണിൽ മുംബൈയിൽ തുടരാൻ സാദ്ധ്യതകൾ വളരെ കുറവാണ്. കൂടാതെ ലോബരയുടെ നിർണായക താരങ്ങൾ കൂടിയായതിനാൽ ലോബര ഇരുവരെയും ഒഡീഷയിലെത്തിക്കാനുള്ള സാദ്യതകൾ വളരെ കൂടുതലാണ്.
ALSO READ: നോട്ടമിട്ട ലോബേര ഒഡീഷയിലേക്ക് പോയി; പകരം രണ്ട് സൂപ്പർ പരിശീലകരെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ