ഇന്ത്യൻ ഫുട്ബോളിൽ മികച്ച റെക്കോർഡുകളുള്ള പരിശീലകനാണ് സെർജിയോ ലോബേര. 2020-21 സീസണിൽ മുംബൈ സിറ്റിയെ പരിശീലിപ്പിച്ച് ചാമ്പ്യൻമാരാക്കി ഇന്ത്യ വിട്ട ലോബേര പിന്നീട് പോയത് ചൈനയിലേക്കാണ്. ചൈനീസ് ക്ലബ്ബിനെ പരിശീലിപ്പിച്ച ലോബേരയെ തിരികെയെത്തിക്കാൻ ഇന്ത്യൻ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയിരുന്നു.
കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ് ലോബേരയെ ഇന്ത്യയിലെത്തിക്കാൻ നീകങ്ങൾ നടത്തിയത്. ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി ലോബേര വരുമെന്ന വാർത്തകൾ പ്രചരിച്ച സമയത്താണ് എവേരയും ഞെട്ടിപ്പിച്ച് ലോബേര ഒഡീഷയുമായി കരാറിൽ എത്തിയത്.
ലോബേര ഒഡീഷയുമായി കരാറിലെത്തിയതായും അടുത്ത സീസണിൽ ഒഡീഷയ്ക്ക് തന്ത്രമോതാൻ ലോബേര ഉണ്ടാവുമെന്ന സ്ഥിരീകരിക്കുന്ന വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്.
ലോബെര ഒഡീഷയിലേക്ക് പോയതോടെ പ്രതിസന്ധിയിലായത് ഈസ്റ്റ് ബംഗാളാണ്. ഐഎസ്എല്ലിൽ ഇത് വരെ ക്ലച്ച് പിടിക്കാത്ത ഈസ്റ്റ് ബംഗാൾ ലോബേരയിലൂടെ മികച്ച പ്രകടനം നടത്തമെന്ന പ്രതീക്ഷയിലായിരുന്നു.
ലോബേര പോയതോടെ രണ്ട് സൂപ്പർ പരിശീലകരുടെ പിറകിലാണ് ഈസ്റ്റ് ബംഗാൾ. മുൻ ബംഗളുരു പരിശീലകൻ കാൾസ് കുഡ്രാത്, ഐഎസ്എല്ലിലെ മറ്റൊരു സൂപ്പർ പരിശീലകൻ ആന്റോണിയോ ലോപ്പസ് ഹബസ് എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നത്.