in , , , ,

OMGOMG CryCry AngryAngry LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ് നായകൻ ഇനി വില്ലൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ കാർനേരിയോ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുള്ള വാർത്തകൾ നേരത്തേ പുറത്ത് വന്നതാണ്. സീസൺ അവസാനം ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിക്കുന്ന താരവുമായി പുതിയ കരാറിൽ എത്തേണ്ടതില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ കാർനേരിയോ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുള്ള വാർത്തകൾ നേരത്തേ പുറത്ത് വന്നതാണ്. സീസൺ അവസാനം ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിക്കുന്ന താരവുമായി പുതിയ കരാറിൽ എത്തേണ്ടതില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്.

നായകനായിരുന്നെങ്കിലും 32 കാരന്റെ പ്രകടനം കഴിഞ്ഞ സീസണിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ലെഫ്റ്റ് ബാക്കിലൂടെ അറ്റാക്കിങ്ങിന് പോകുന്ന താരം പ്രതിരോധിക്കാൻ മറക്കുന്നു എന്നാണ് താരത്തിനെതിരെ ഉയർന്ന വിമർശനം.

ഇത്തരത്തിൽ വിമർശനം ഉയർന്നതും പുതിയ താരങ്ങളെ കണ്ടെത്തെണ്ടതിനുമാണ് ബ്ലാസ്റ്റേഴ്‌സ് ജെസ്സലിനെ റിലീസ് ചെയ്ത് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിടുന്ന ജെസ്സലിന് വേണ്ടി ആവശ്യക്കാരേറേയുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളായ ബംഗ്ലൂരു എഫ്സിയാണ് ജെസ്സലിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. രണ്ട് വർഷത്തെ കരാറാണ് താരത്തിനായി ബംഗളുരു നൽകുന്ന വാഗ്ദാനം.

ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികാളാണെങ്കിലും ജെസ്സലിന് ബ്ലാസ്റ്റേഴ്‌സിനെക്കാൾ മികച്ച പ്രകടനം ബംഗ്ലൂരുവിൽ പുറത്തെടുക്കാൻ സാധിക്കും. ബാക്ക് 3 ഫോർമേഷനിൽ കളിക്കുന്ന ബംഗ്ലൂരുവിൽ കൂടുതൽ ആക്രമിച്ചു കളിക്കാൻ ജെസ്സലിന് സാധിക്കും. അതിനാൽ താരം ബംഗളുരുവിന്റെ ഓഫർ സ്വീകരിച്ചേക്കും.

Also Read: യുവപ്രതിരോധ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

വമ്പൻ താരങ്ങളില്ല; ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയം

ഗോളടിച്ച് കൂട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ലാറ്റിനമേരിക്കയിൽ നിന്നൊരു സ്ട്രൈക്കർ വരുന്നു

മുൻ ബ്രസീൽ പരിശീലകൻ ടിട്ടെ ഇന്ത്യയിലേക്ക്

നോട്ടമിട്ട ലോബേര ഒഡീഷയിലേക്ക് പോയി; പകരം രണ്ട് സൂപ്പർ പരിശീലകരെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ