in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഗോളടിച്ച് കൂട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ലാറ്റിനമേരിക്കയിൽ നിന്നൊരു സ്ട്രൈക്കർ വരുന്നു

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു വിദേശ സ്ട്രൈക്കർ വരുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന വിദേശ സ്ട്രൈക്കറായ അപ്പോസ്തലാസ് ജിയാനു സൂപ്പർ കപ്പിന് ശേഷം ടീം വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു വിദേശ സ്ട്രൈക്കർ വരുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന വിദേശ സ്ട്രൈക്കറായ അപ്പോസ്തലാസ് ജിയാനു സൂപ്പർ കപ്പിന് ശേഷം ടീം വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

സീസൺ ആദ്യത്തിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഗ്രീക്ക് – ഓസിസ് താരമായ ജിയാനുവിന് ബ്ലാസ്റ്റേഴ്സിൽ വേണ്ടത്ര തിളങ്ങാനായില്ല. രണ്ടു ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സംഭാവന.

2021-22 സീസണിൽ മുന്നേറ്റ നിരയിലുണ്ടായിരുന്ന പെരേര ഡയസിന് പകരക്കാരനായിട്ടാണ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എന്നാൽ ഡയസിന്റെ വിടവ് നികത്താൻ ജിയാനുവിന് സാധിച്ചില്ല. മറുഭാഗത്ത് അൽവാരോ വാസ്കസിന്റെ വിടവ് നികത്താൻ ഡയമന്തകോസിലൂടെ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

ജിയാനുവിന്റെ ഗോൾ ക്ഷാമം ബ്ലാസ്റ്റേഴ്സിനെയും പിറകോട്ടടിപ്പിച്ചു. അതിനാൽ തന്നെയാണ് സീസൺ അവസാനം ജിയാനുവുമായി കരാർ പുതുക്കേണ്ട എന്ന നിലപാടിൽ ബ്ലാസ്റ്റേഴ്സ് എത്തിയത്.

ജിയാനുവിന് പകരം മികച്ച ഒരു സ്ട്രൈക്കറെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ശ്രമിക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ നിന്നാണ് താരം ജിയാനുവിന്റെ പകരക്കാരനെ തേടുന്നത്. ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നിവിടങ്ങളിലേക്കാണ് ബ്ലാസ്റ്റേഴ്സിന്റെ കണ്ണുകൾ.

Also read: ഒഡീഷയിൽ നിന്നൊരു കിടിലൻ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

കിടിലൻ നീക്കത്തിന് ഫാൻസ്‌ കയ്യടിക്കുന്നു?യൂറോപ്പിലേത് പോലെ ഐഎസ്എൽ വളർത്തുവാൻ നിർണ്ണായക തീരുമാനങ്ങൾ?

ഇവാൻ കലയൂഷ്‌നിയുടെ പുതിയ ടീം റെഡി