in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കിടിലൻ നീക്കത്തിന് ഫാൻസ്‌ കയ്യടിക്കുന്നു?യൂറോപ്പിലേത് പോലെ ഐഎസ്എൽ വളർത്തുവാൻ നിർണ്ണായക തീരുമാനങ്ങൾ?

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകികൊണ്ട് വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ ടീമുകളുടെ എണ്ണം കൂട്ടുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകികൊണ്ട് വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ ടീമുകളുടെ എണ്ണം കൂട്ടുന്നു.

യൂറോപ്പിലേത് ഉൾപ്പടെയുള്ള പ്രമുഖ ലീഗുകളിലെത് പോലെ ഇന്ത്യൻ സൂപ്പർ ലീഗിനെ ഉയർത്തുന്നതിൽ നിർണ്ണായകമായ ഒരു തീരുമാനമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷനും ഐഎസ്എൽ സംഘാടകരും കൈകൊണ്ടിരിക്കുന്നത്.

യൂറോപ്പിലേല്ലാം 20 ടീമുകളാണ് മാറ്റുരക്കുന്നതെങ്കിലും, ഐഎസ്എലിൽ ഇനി മുതലുള്ള സീസണുകളിൽ ടീമുകളുടെ എണ്ണം കൂട്ടാൻ പോകുകയാണ്. 16 ടീമുകളായി ഐഎസ്എൽ വളരുന്നത് വരെ ലീഗിൽ നിന്നും തരംതാഴ്ത്തൽ ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം തന്നെ ഐ ലീഗിൽ നിന്നുൾപ്പടെ ഐഎസ്എലിലേക്ക് ടീമുകളെ പ്രൊമോഷൻ ചെയ്യുമെന്നും അറിയിച്ചു. 16 ടീമുകളായി ഉയരുകയാണെങ്കിൽ ഓരോ ടീമിനും 30 മത്സരങ്ങളാണ് ലീഗ് സ്റ്റേജിലുണ്ടാകുക.

അങ്ങനെയാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമയവും കൂടും. അടുത്ത സീസൺ മുതൽ 2 പുതിയ ടീമുകൾ കൂടി വരുന്നത്തോടെ 13 ടീമുകളായാണ് ഐഎസ്എൽ വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്നത്.

https://youtu.be/MVmNQxZ09d8

ഐഎസ്എലിലേ ഏറ്റവും മികച്ച സാലറി ലൂണയുടേത്? ലൂണയുടെ പ്രതികരണം ഇങ്ങനെ..

ഗോളടിച്ച് കൂട്ടാൻ ബ്ലാസ്റ്റേഴ്‌സിന് ലാറ്റിനമേരിക്കയിൽ നിന്നൊരു സ്ട്രൈക്കർ വരുന്നു