in , , , ,

LOVELOVE

ഒഡീഷയുടെ യുവപ്രതിരോധതാരം ബ്ലാസ്റ്റേഴ്‌സിലേക്ക്

പ്രമുഖ കായിക മാധ്യമമായ ഹാഫ്വേ ഫുട്ബോളിന്റെ റിപ്പോർട്ട് അനുസരിച്ച് ഒടീഷഎഫ്സിയുടെ യുവ പ്രതിരോധ താരം ശുഭം സാരംഗിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നു എന്നുള്ളതാണ്. സാരംഗിയുടെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ താരത്തെ ഒടീഷയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

സീസൺ അവസനത്തോടെ ക്ലബ്‌ വിടുന്ന വെറ്ററൻ താരം ഖബ്രയ്ക്കുള്ള പകരക്കാരനെ കണ്ട് പിടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒടീഷ എഫ്സിയിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഖബ്രയുടെ പകരക്കാനെ തേടുന്നത്.

പ്രമുഖ കായിക മാധ്യമമായ ഹാഫ്വേ ഫുട്ബോളിന്റെ റിപ്പോർട്ട് അനുസരിച്ച് ഒടീഷഎഫ്സിയുടെ യുവ പ്രതിരോധ താരം ശുഭം സാരംഗിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നു എന്നുള്ളതാണ്. സാരംഗിയുടെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കാനിരിക്കെ താരത്തെ ഒടീഷയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

22 കാരനായ സാരംഗി എഐഎഫ്എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ കളിച്ച് വളർന്ന താരമാണ്. 2018 ലാണ് താരം ഐഎസ്എൽ ക്ലബ്‌ ഡൽഹി ഡൈനമോസിന്റെ ഭാഗമാവുന്നത്. ക്ലബ്ബിന്റെ പേര് ഒടീഷ എഫ്സി മാറിയപ്പോഴും ക്ലബ്‌ താരത്തെ കൈ വിട്ടില്ല.

Also read: ജെസ്സലിന് പകരം സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം

ഒടീഷയുടെ ആദ്യ ഇലവനിലെ സ്ഥിരസാനിധ്യമാണ് സാരംഗി. ഖബ്രയ്ക്ക് പകരക്കാനാവാൻ ഈ റൈറ്റ് ബാക്ക് താരത്തിനാവുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുകൂട്ടൽ.

Also read: 2 വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ഐഎസ്എല്ലിൽ ഇത് വരെ 49 മത്സരങ്ങൾ പൂർത്തിയാക്കിയ താരം കൂടുതലായും പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമാണ്. ഒരൊറ്റ അസിസ്റ്റാണ് ഐഎസ്എല്ലിൽ താരത്തിന്റെ പേരിലുള്ളത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ വാർത്തകൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

തീയായ് ആളികത്തി?ഗോകുലം പുറത്ത്, എടികെയെ പഞ്ഞിക്കിട്ട് റെഡ് മൈനേഴ്സ്സെമിയിലേക്ക്

ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് വിദേശ താരം സെവൻസ് ക്ലബ്ബിൽ ചേർന്നു – റൂമർ