ഈ സീസണിലെ പ്രതീക്ഷകളെല്ലാം അവസാനിച്ചെങ്കിലും അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ താരങ്ങളെ ലക്ഷ്യമിട്ട് മികച്ച നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഇതിനോടകം തന്നെ ഒരു പിടി മികച്ച ഇന്ത്യൻ യുവതാരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിലാണ്.
ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യുവപ്രതിരോധ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെയെത്തുകയാണ്. ബ്ലാസ്റ്റേഴ്‌സ് ലോൺ വ്യവസ്ഥയിൽ അയച്ച ധനചന്ദ്ര മീതെയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
ബ്ലാസ്റ്റേഴ്‌സ് താരമായ ധനചന്ദ്രയെ 2022-23 സീസൺ തുടക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷഎഫ്സിയ്ക്ക് ലോൺ അടിസ്ഥാനത്തിൽ കൈമാറുന്നത്. സീസൺ അവസാനത്തോടെ ലോൺ കാലാവധി അവസാനിക്കുന്ന താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാവും.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ ജെസ്സൽ ടീം വിടുമെന്ന് ഉറപ്പായ സാഹചര്യത്തിലും നിശൂകുമാർ ടീം വിടാൻ സാധ്യതയുള്ളതിനാലും ബ്ലാസ്റ്റേഴ്‌സിന് ധനചന്ദ്ര മീതെയെ തിരികെയെത്തിക്കേണ്ടത് ആവശ്യമാണ്.
ഒഡീഷ എഫ്സിക്ക് വേണ്ടി സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. താരത്തിനെ ആ മികവ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
Also Read: വമ്പൻ താരങ്ങളില്ല; ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ട്രാൻസ്ഫർ നയം
ഗോളടിച്ച് കൂട്ടാൻ ബ്ലാസ്റ്റേഴ്‌സ് ലാറ്റിൻ അമേരിക്കയിൽ നിന്നൊരു കിടിലൻ സ്ട്രൈക്കർ വരുന്നു
ജെസ്സലിന് പകരം മിന്നും താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സുവർണാവസരം
Content highlight: kerala blasters new transfer news