ഒരു വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നിന്നും മികച്ച ഒരു നായകനായും മലയാളി താരം സഞ്ജു വളരുകയാണ്. അദ്ദേഹത്തിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് നടത്തുന്ന പ്രകടനം വീക്ഷിച്ചാൽ തന്നെ സഞ്ജുവിന്റെ നായക മികവ് നമ്മുക്ക് മനസിലാക്കാൻ സാധിക്കും.
ഹർദിക്ക് പാണ്ട്യയെ പോലെ സഹതാരങ്ങളോട് ദേഷ്യപ്പെടാതെയും പട്ടി ‘ഷോ’ കാണിക്കാതെയും സഹതാരങ്ങൾക്ക് പിന്തുണയുമായി വളരെ കൂളായി ടീമിനെ നയിക്കുന്ന സഞ്ജുവിനെ പലരും ധോണിയുടെ നായകത്വവുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ധോണിക്കും മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും സാധിക്കാത്ത ചില കാര്യങ്ങൾ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ചില താരങ്ങളെ ഉപയോഗിക്കുന്നതിനാലാണ് സഞ്ജു ധോണിയെക്കാളും കോഹ്ലിയെക്കാളും മികച്ച് നിൽക്കുന്നത്. ഇത്തരത്തിൽ സഞ്ജു മികച്ച രീതിയിൽ ഉപയോഗിച്ച 3 താരങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
ഷിമ്രോൻ ഹെറ്റ്മെയർ
വിൻഡീസ് താരമായ ഹെറ്റ്മയറെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത് സഞ്ജുവാണ്. കോഹ്ലിയുടെ ക്യാപ്‌റ്റൻസിയിൽ റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെയാണ് ഹെറ്റ്മെയറുടെ ഐപിഎൽ അരങ്ങേറ്റം. എന്നാൽ കോഹ്ലി ഓപ്പണറായി ഉപയോഗിച്ച ഹെറ്റ്മെയർക്ക് ആ സീസണിലും തൊട്ടടുത്ത സീസണിൽ ഡൽഹിയിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ സഞ്ജുവിന്റെ കീഴിൽ ഓപ്പണറുടെ റോൾ ആയിരുന്നില്ല മറിച്ച് ഫിനിഷറുടെ റോൾ ആയിരുന്നു ഹെറ്റ്മെയർക്ക്. ആ റോൾ നന്നായി ചെയ്യാനും ഈ വിൻഡീസ് താരത്തിന് സാധിച്ചു. ചുരുക്കി പറഞ്ഞാൽ ഹെറ്റ്മെയറുടെ കഴിവ് കോഹ്ലിയെക്കാൾ നന്നായി ഉപയോഗിച്ചത് സഞ്ജുവാണ്.
യുസ്വേന്ദ്ര ചഹാൽ
കോഹ്ലിയുടെ കീഴിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെയാണ് ചഹാൽ മികച്ച പ്രകടങ്ങൾ പുറത്തെടുത്ത് തുടങ്ങുന്നത്. കോഹ്ലി ചഹാലിനെ നന്നായി ഉപയോഗിച്ചെങ്കിലും ചഹാലിനെ അതിലും മികച്ച രീതിയിൽ ഉപയോഗിച്ചത് സഞ്ജുവാണ്. വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ള ഒരു അക്രമണകാരിയായ ബൗളർ ആയി ചഹൽ വളർന്നത് സഞ്ജുവിന്റെ കീഴിലാണ്.
രവി അശ്വിൻ
അശ്വിന്റെ മികവിനുള്ള മാർക്ക് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് നൽകാമെങ്കിലും ധോണി അന്ന് അശ്വിനെ ചെന്നൈയിൽ കൂടുതലായും ബൌളിംഗിലാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ സഞ്ജു അശ്വിനിലെ ഓൾറൗണ്ടറെയാണ് ഉപയോഗിച്ചത്. അശ്വിനിലെ ബൗളറെ കൂടാതെ താരത്തിന്റെ ബാറ്റിംഗ് പ്രതിഭയും സഞ്ജു കൃത്യമായി ഉപയോഗിക്കുന്നുണ്ട്.
Also Read: എന്താണ് രാജസ്ഥാന്റെ വിജയരഹസ്യം? ട്രെന്റ് ബോൾട്ട് തുറന്ന് പറയുന്നു
രാജസ്ഥാന്റെ കുതിപ്പിന് കാരണം സഞ്ജുവിന്റെ തന്ത്രമോ? സംഗയുടെ പരിശീലക മികവോ
സുനിൽ ഗവാസ്കർക്ക് ചുട്ട മറുപടി നൽകി സഞ്ജു ആരാധകർ
Where Kohli and Dhoni failed Sanju samosn strategy succeeded