in , ,

LOVELOVE

രാജസ്ഥാന്റെ കുതിപ്പിന് കാരണം സഞ്ജുവിന്റെ തന്ത്രമോ? സംഗയുടെ മികവോ? ഉത്തരമുണ്ട്

രാജസ്ഥാന്റെ ഈ മികച്ച പ്രകടനത്തിലുള്ള കാരണം എന്താണ്? സഞ്ജുവിന്റെ നായക മികവോ, അതോ കുമാർ സംഗക്കാരയുടെ പരിശീലന മികവാണോ? സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലൊരു ചർച്ച നടക്കുമ്പോൾ അതിന് കൃത്യമായ ഒരു ഉത്തരം കൂടിയുണ്ട്.

സീസണിൽ മികച്ച ഫോമിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ. എന്നാൽ രാജസ്ഥാന്റെ ഈ മികച്ച പ്രകടനത്തിലുള്ള കാരണം എന്താണ്? സഞ്ജുവിന്റെ നായക മികവോ, അതോ കുമാർ സംഗക്കാരയുടെ പരിശീലന മികവാണോ? സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലൊരു ചർച്ച നടക്കുമ്പോൾ അതിന് കൃത്യമായ ഒരു ഉത്തരം കൂടിയുണ്ട്.

ഒരു ടീമിന്റെ വിജയത്തിനായി ടീമിലെ താരങ്ങളുടെ പ്രകടനവും ക്യാപ്റ്റൻസിയും പരിശീലക മികവുമൊക്കെ അനിവാര്യമാണ്. രാജസ്ഥാന്റെ കഴിഞ്ഞ സീസണിലേയും ഈ സീസണിലേയും മികവിന് കാരണം ഈ 3 ഘടകങ്ങൾ തന്നെയാണ്. പക്ഷെ അതിൽ സഞ്ജുവിന്റെ നായകമികവ് ഏറെ എടുത്ത് പറയേണ്ടതാണ്.

പ്രഥമ ഐപിഎല്ലിൽ കിരീടം നേടി എന്നല്ലാതെ പിന്നീടുള്ള സീസണുകളിൽ രാജ്സ്ഥാന് കഷ്ടകാലമായിരുന്നു. ഏത് ടീമിനും വന്ന് തോൽപിക്കാൻ പറ്റുന്ന ഒരു ടീമായി രാജസ്ഥാൻ മാറിയിരുന്നു.

എന്നാൽ ആ രാജസ്ഥാനാണ് ഇന്ന് ചെന്നൈയുടെ തട്ടകത്തിൽ പോയി അവരെ തോൽപ്പിച്ച വരാൻ മാത്രം കെല്പുള്ള ഒരു ടീമായി മാറിയിരിക്കുന്നത്. അതിന് 100 മാർക്കും സഞ്ജുവിന്റെ നായകത്വത്തിന് തന്നെ നൽകണം. ആർക്കും നിഷ്പ്രയാസം തോല്പിക്കാൻ കഴിഞ്ഞിരുന്ന ഒരു ടീമിനെ ആർക്കും ഭയക്കുന്ന ഒരു ടീമാക്കിമാറ്റിയത് സഞ്ജു വിന്റെ കീഴിലാണ്.

സഞ്ജുവിന്റെ നായകമികവ് കൊണ്ടല്ല മറിച്ച് താരങ്ങളുടെ മികവാണ് രാജസ്ഥാന്റെ ഈ കുതിപ്പിന് കാരണമെന്ന് പലരും പറയുമെങ്കിലും അതിനും ഒരു ഉത്തരമുണ്ട്. ഇന്ന് രാജസ്ഥാൻ ടീമിൽ ഉണ്ടായിരുന്ന താരങ്ങളെക്കാൾ മികച്ചവർ കളിച്ച ടീമായിരുന്നു രാജസ്ഥാൻ. ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ ലോക ക്രിക്കറ്റിലെ അതികായന്മാർ ഉണ്ടായിട്ടും ഫോം കണ്ടെത്താത്ത രാജസ്ഥാൻ ഇന്ന് അവരൊന്നുമില്ലാതെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെങ്കിൽ അതിനുള്ള ക്രെഡിറ്റ്‌ സഞ്ജുവിന് തന്നെയാണ്.

കൂടാതെ സഞ്ജുവിന്റെ നായക മികവിനെ അടയാളപ്പെടുത്താൽ കഴിയുന്ന രണ്ട് താരങ്ങളാണ് യുസ്വേന്ദ്ര ചഹലും ഷിംറോൻ ഹെറ്റ്മെയറും. ഇരുവരെയും ഐപിഎല്ലിൽ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച നായകനാണ് സഞ്ജു.

Also Read: എന്താണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി മാജിക്? വെളിപ്പെടുത്തി ചഹൽ

ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായി ഇനി മലയാളി?

കേരള ബ്ലാസ്റ്റേഴ്‌സിൽ കൊഴിഞ്ഞുപോക്ക്, രണ്ട് വിദേശ താരങ്ങൾക്ക് കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്