in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സിൽ കൊഴിഞ്ഞുപോക്ക്, രണ്ട് വിദേശ താരങ്ങൾക്ക് കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ സഹപരിശീലകനായ ഇഷ്ഫാക് അഹ്‌മദുമായി പിരിഞ്ഞതിന് ശേഷം വരുന്ന റിപ്പോർട്ടുകൾ സൂക്ചിപ്പിക്കുന്നത് രണ്ട് വിദേശ താരങ്ങളുടെ കൂടി കൊഴിഞ്ഞുപോക്കാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ സഹപരിശീലകനായ ഇഷ്ഫാക് അഹ്‌മദുമായി പിരിഞ്ഞതിന് ശേഷം വരുന്ന റിപ്പോർട്ടുകൾ സൂക്ചിപ്പിക്കുന്നത് രണ്ട് വിദേശ താരങ്ങളുടെ കൂടി കൊഴിഞ്ഞുപോക്കാണ്.

സീസൺ അവസാനിക്കുനതോടെ കരാർ അവസാനിക്കുന്ന സ്പാനിഷ് താരം വിക്ടർ മോംഗിൽ, ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു എന്നിവരുടെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ട്‌.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ ഇരുതാരങ്ങൾക്കും ഈ സീസണിൽ പ്രതീക്ഷിച്ചത്ര പ്രകടനം നടത്താനായില്ല.

അതേസമയം സ്പെയിനിലെ കിങ്‌സ് ലീഗിൽ കളിക്കുന്ന ഒരു ക്ലബ്ബുമായി സ്പാനിഷ് താരം വിക്ടർ മോംഗിൽ കരാറിലെത്തിയെന്ന് ശക്തമായ റിപ്പോർട്ടുകൾ വരുന്നുണ്ട്.

നിലവിൽ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച് എന്നീ വിദേശ താരങ്ങളുടെ കരാർ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത്. ദിമിത്രിയോസ് ഡയമന്റാകോസിന്റെ കരാറും പുതുക്കിയ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഒഫീഷ്യൽ ആയി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടില്ല.

https://youtu.be/45_7_i-BnsI

രാജസ്ഥാന്റെ കുതിപ്പിന് കാരണം സഞ്ജുവിന്റെ തന്ത്രമോ? സംഗയുടെ മികവോ? ഉത്തരമുണ്ട്

മൂന്നും തോറ്റു ഗോകുലം പുറത്ത്, ഒപ്പം എടികെയും, ഇനി വരുന്നത് സെമിയുദ്ധങ്ങൾ?