in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ധോണിയ്ക്ക് ശേഷം സഞ്ജു; സുനിൽ ഗവാസ്കർക്ക് ചുട്ടമറുപടി നൽകി സഞ്ജു ആരാധകർ

ധോണി എക്കാലത്തെയും മികച്ച നായകനാണെന്നും ധോണിയെ പോലെ ഒരു നായകൻ ഇനി ഉണ്ടാകില്ല എന്നുമായിരുന്നു സുനിൽ ഗവസ്കറുടെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനക്ക് പിന്നാലെ ഗവാസ്ക്കർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് സഞ്ജു ആരാധകർ.

ധോണിയെ പുകഴ്ത്തി സംസാരിച്ചതിൽ പുലിവാല് പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ധോണിയെയും ധോണിയുടെ ക്യാപ്റ്റൻസിയെ പറ്റിയും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് ലൈവ് ഷോയിൽ സംസാരിക്കുകയായിരുന്നു ഗവാസ്കർ.

ധോണി എക്കാലത്തെയും മികച്ച നായകനാണെന്നും ധോണിയെ പോലെ ഒരു നായകൻ ഇനി ഉണ്ടാകില്ല എന്നുമായിരുന്നു സുനിൽ ഗവസ്കറുടെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനക്ക് പിന്നാലെ ഗവാസ്ക്കർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് സഞ്ജു ആരാധകർ.

ധോണിക്ക് ശേഷം ഇന്ത്യക്ക് വളർത്തിയെടുക്കാൻ പറ്റുന്ന നായകനാണ് സഞ്ജു സാംസണെന്നും എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് തലവന്മാർ സഞ്ജുവിനെ മനപ്പൂർവ്വം തഴയുകയാണെന്നും ഇതേ സുനിൽ ഗവാസ്കർ പലപ്പോഴായും സഞ്ജുവിനെതിരെ അനാവശ്യ വിമർശനവുമായി രംഗത്ത് വന്നെന്നുമാണ് സഞ്ജു ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

Also Read: സഞ്ജു ഉപയോഗിച്ചത് ധോണിയുടെ ആ തന്ത്രം

മുംബൈയിൽ നിന്നുള്ള താരങ്ങൾക്ക് മാത്രം കൂടുതൽ പിന്തുണ നൽകുകയും സഞ്ജുവിനെപ്പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾക്കെതിരെ അനാവശ്യ വിമർശനം നടത്തുകയും ചെയ്യുന്നയാളാണ് സുനിൽ ഗവാസ്ക്കർ എന്ന ആരോപണം നേരത്തെ തന്നെ വ്യാപകമായിരുന്നു. ഇത്തരത്തിൽ സഞ്ജുവിനെപ്പോലുള്ള മികച്ച നായകന്മാരെ അനാവശ്യമായി വിമർശിച്ച് ധോണിക്ക് ശേഷം ഇനിയൊരു നായകൻ ഉണ്ടാകില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നുമാണ് സഞ്ജു ആരാധകർ ഗവാസ്ക്കറോട് പറയുന്നത്.

Also Read:, ഐപിഎല്ലിനേക്കാൾ ഇരട്ടി ശമ്പളവും സമ്മാനത്തുകയുമായി ഒരു ലീഗ്

ധോണിക്ക് ശേഷം മികച്ച നായകനെ കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അല്ലാതെ മികച്ച നായകന്മാരായി വളരുന്നവരെ അനാവശ്യമായി വിമർശിക്കുകയല്ല ചെയ്യേണ്ടതെന്നും പലരും ഗവാസ്ക്കറെ ഓർമിപ്പിക്കുന്നു.

Also Read:, ഐപിഎല്ലിലെ ചിയർ ലീഡേഴ്സിന്റെ പ്രതിഫലമെത്രയെന്നറിയാമോ?

ധോണി അടുത്ത ഐപിഎൽ കളിക്കുമോ? സിഎസ്കെ താരം നൽകുന്ന സൂചനയിങ്ങനെ

ഇന്ന് ഗ്രൂപ്പിലെ അവസാന അങ്കം, ഗോകുലം കേരള, എടികെ, ഗോവ തുടങ്ങിയവർ കളത്തിൽ?