in , ,

LOVELOVE

സഞ്ജു നടപ്പിലാക്കിയത് ധോണിയുടെ ആ തന്ത്രം; തീപ്പൊരി പ്രകടനത്തിന് പിന്നാലെ പ്രശംസയുമായി ഹർഭജൻ

ഐപിഎല്ലിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കഴിഞ്ഞദിവസം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ വിജയം.നായകൻ സഞ്ജു സംസാന്റെ പ്രകടനമാണ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചത്.

178 റൺസ് വിജയലക്ഷവുമായി ഇറങ്ങിയ രാജസ്ഥാന് തുടക്കം അത്ര ഗംഭീരം ആയിരുന്നില്ല.55 /4 എന്ന നിലയിൽ കൂപ്പുകുത്തിയ രാജസ്ഥാനെ നായകൻ സഞ്ജു സാംസണും ഹെറ്റ്മെയറും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. സഞ്ജു 32 പന്തിൽ 60 റൺസും ഹെറ്റ്മെയർ 26 പന്തൽ 56 റൺസും നേടി.

ഒരു ഘട്ടത്തിൽ തകർന്ന രാജസ്ഥാനെ കൈപ്പിടിച്ചുയർത്തിയത് നായകന്റെ ഇന്നിംഗ്സാണ്. ഇന്നലെ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.

സഞ്ജു ഇന്നലെ ധോണിയെ പോലെയാണ് കളിച്ചതെന്നാണ് ഹർഭജന്റെ അഭിപ്രായം. നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ മത്സരങ്ങൾ അവസാനം വരെ കൊണ്ടുപോകാൻ നിങ്ങൾക്കാകുമെന്നാണ് ധോണിയുടെ ബാറ്റിംഗ് നമ്മെ പഠിപ്പിക്കുന്നത്. അത്തരത്തിൽ ധോണിയെ പോലെ ആത്മവിശ്വാസത്തോടുകൂടി ബാറ്റേന്തിയതാണ് സഞ്ജുവിന്റെ മികച്ച പ്രകടനത്തിനുള്ള കാരണമെന്നാണ് ഹർഭജന്റെ അഭിപ്രായം.

Also read: എന്താണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി മാജിക്‌?; തുറന്ന് പറഞ്ഞ് ചഹൽ

കൂടാതെ സഞ്ജു മികച്ച കളിക്കാരൻ ആണെന്നും അദ്ദേഹം ഉടനെതന്നെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.

Also read: ഐപിഎല്ലിലെ ചിയർ ലീഡേഴ്‌സിന്റെ പ്രതിഫലം എത്രെയെന്ന് അറിയാമോ?ചില്ലറക്കാരല്ലിവർ

വമ്പൻ താരങ്ങളിലില്ല; ആരാധകരെ നിരാശയിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നയം

തന്റെ ആ നീക്കം പാളി; കളിക്കളത്തിലെ പാളിയ തന്ത്രത്തെ പറ്റി സഞ്ജു സാംസൺ