in , ,

തന്റെ ആ നീക്കം പാളി; കളിക്കളത്തിലെ പാളിയ തന്ത്രത്തെ പറ്റി സഞ്ജു സാംസൺ

ഇന്നലത്തെ മത്സരത്തിൽ വിജയിക്കാനായെങ്കിലും മത്സരത്തിൽ തനിക്ക് പറ്റിയ പാളിയ ഒരു തന്ത്രത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് സഞ്ജു. മത്സരശേഷമാണ് കളിക്കളത്തിൽ പാളിപോയ തന്ത്രത്തെപ്പറ്റി സഞ്ജു തുറന്നുപറഞ്ഞത്.

ഐപിഎൽ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽ. നിലവിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ.

കഴിഞ്ഞദിവസം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയും രാജസ്ഥാൻ കീഴടക്കിയിരുന്നു. മൂന്ന് വിക്കറ്റുകൾക്കാണ് രാജസ്ഥാൻ ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ നായകൻ സഞ്ജുവിന്റെ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

ഇന്നലത്തെ മത്സരത്തിൽ വിജയിക്കാനായെങ്കിലും മത്സരത്തിൽ തനിക്ക് പറ്റിയ പാളിയ ഒരു തന്ത്രത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് സഞ്ജു. മത്സരശേഷമാണ് കളിക്കളത്തിൽ പാളിപോയ തന്ത്രത്തെപ്പറ്റി സഞ്ജു തുറന്നുപറഞ്ഞത്.

ഇന്നലത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച താരമാണ് ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നർ ആദം സാമ്പ. ജേസൺ ഹോൾഡർക്ക് പകരം സാംബ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത് ആരാധകരെയും ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ സാമ്പയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

ഗുജറാത്തിന്റെ അപകടകാരിയായ ബാറ്റർ ഡേവിഡ് മില്ലറെ പുറത്താക്കാനാണ് സാമ്പയെ ആദ്യ ഇലവലിലേക്ക് കൊണ്ടുവന്നതെന്നാണ് സഞ്ജു പറഞ്ഞത്. ലെഗ് സ്പിന്നിന് മുന്നിൽ വിയർക്കാറുള്ള മില്ലറെ സാമ്പയിലൂടെ പുറത്താക്കാമെന്നായിരുന്നു തന്റെ പദ്ധതിയെന്നും എന്നാൽ സാമ്പയ്ക്ക് താരത്തെ പുറത്താക്കാനാവാതെ വന്നതോടെ തന്റെ ആ തന്ത്രം പാളിപ്പോയെ ന്നും സഞ്ജു തുറന്നു സമ്മതിച്ചു. മത്സരത്തിൽ സന്ദീപ് ശർമയാണ് മില്ലറിന്റെ വിക്കറ്റ് വീഴ്ത്തിയത്.

Also read: എന്താണ് സഞ്ജുവിന്റെ ക്യാപ്‌റ്റൻസി മാജിക്ക്? തുറന്ന് പറഞ്ഞ് ചഹൽ

സഞ്ജു നടപ്പിലാക്കിയത് ധോണിയുടെ ആ തന്ത്രം; തീപ്പൊരി പ്രകടനത്തിന് പിന്നാലെ പ്രശംസയുമായി ഹർഭജൻ

ധോണി അടുത്ത ഐപിഎൽ കളിക്കുമോ? സിഎസ്കെ താരം നൽകുന്ന സൂചനയിങ്ങനെ