in , ,

LOVELOVE

ധോണി അടുത്ത ഐപിഎൽ കളിക്കുമോ? സിഎസ്കെ താരം നൽകുന്ന സൂചനയിങ്ങനെ

ഇത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടർ മൊയ്‌ൻ അലി. ബാംഗ്ലൂരുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പ്രെസ്സ് മീറ്റിലാണ് ധോണിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മൊയിൻ അലി മറുപടി നൽകിയത്.

എംഎസ് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കും ഇതെന്ന പല അഭ്യൂഹങ്ങളും ഈ ഐപിഎൽ തുടക്കത്തിലേ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇത് വിരമിക്കൽ സീസൺ ആയിരിക്കുമോ എന്ന കാര്യത്തോട് ധോണി ഇത് വരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.

ഇപ്പോഴിതാ ഇത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടർ മൊയ്‌ൻ അലി. ബാംഗ്ലൂരുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പ്രെസ്സ് മീറ്റിലാണ് ധോണിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മൊയിൻ അലി മറുപടി നൽകിയത്.

ധോണി അടുത്ത സീസണിൽ കൂടി ചെന്നൈയിൽ തുടരാനുള്ള സാധ്യതയുണ്ടെന്നും വേണമെങ്കിൽ മൂന്നോ നാലോ വർഷമോ അദ്ദേഹത്തിന് കളിക്കളത്തിൽ തുടരുന്നതിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് മൊയ്‌ൻ അലി പറഞ്ഞു.

Also Read: സഞ്ജു നടപ്പിലാക്കിയത് ധോണിയുടെ ആ തന്ത്രം

പ്രായം 41 ആയിട്ടും മികച്ച ഫിറ്റ്നസ് സൂക്ഷിക്കുന്ന ആളാണ് ധോണി. നെറ്റ്‌സിന് അദ്ദേഹത്തിന്റെ പ്രകടനത്തിൽ അത് കാണാനാകുമെന്നും മൊയ്‌ൻ അലി പറഞ്ഞു.

Also Read: ഐപിഎല്ലിലെ ചിയർ ലീഡേഴ്‌സിന്റെ പ്രതിഫലം എത്രെയെന്ന് അറിയാമോ? ചില്ലറക്കാരല്ലിവർ

അവസാന ഓവറുകളിൽ കളത്തിലെത്തി മത്സരത്തിന്റെ ഗതി നിർണയിക്കുക എന്നതാണ് ഭാരിച്ച ജോലിയാണെന്നും ആ ജോലി അദ്ദേഹം ഇപ്പോഴും മനോഹരമായി ചെയ്യുന്നുവെന്നും മൊയ്‌ൻ അലി പറഞ്ഞു. കൂടാതെ 41 വയസ്സിലും ധോണി ഇത്തരത്തിൽ പ്രകടനം കാഴ്ച വെയ്ക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: എന്താണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി മാജിക്; തുറന്ന് പറഞ്ഞ് ചഹൽ

തന്റെ ആ നീക്കം പാളി; കളിക്കളത്തിലെ പാളിയ തന്ത്രത്തെ പറ്റി സഞ്ജു സാംസൺ

ധോണിയ്ക്ക് ശേഷം സഞ്ജു; സുനിൽ ഗവാസ്കർക്ക് ചുട്ടമറുപടി നൽകി സഞ്ജു ആരാധകർ