in , ,

LOVELOVE LOLLOL

എന്താണ് രാജസ്ഥാന്റെ വിജയരഹസ്യം? ട്രെന്റ് ബോൾട്ട് പറയുന്നു

രാജസ്ഥാന്റെ വിജയ രഹസ്യത്തെ കുറിച്ച് പറയുകയാണ് ടീമിലെ ന്യൂസിലാണ്ട് പേസർ ട്രെന്റ് ബോൾട്ട്. ഓരോ മാച്ചിലും ഓരോ മാച്ച് വിന്നർമാർ രാജസ്ഥാനുണ്ടാകുന്നു എന്നുള്ളതാണ് രാജസ്ഥാന്റ് പ്രത്യേകത എന്നാണ് ബോൾട്ട് പറയുന്നത്.

ഐപിഎല്ലിൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 4 വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ.

Also Read: രാജസ്ഥാന്റെ മികവിന് കാരണം സഞ്ജുവിന്റെ തന്ത്രമോ? സംഗയുടെ മികവോ

ഇപ്പോഴിതാ രാജസ്ഥാന്റെ വിജയ രഹസ്യത്തെ കുറിച്ച് പറയുകയാണ് ടീമിലെ ന്യൂസിലാണ്ട് പേസർ ട്രെന്റ് ബോൾട്ട്. ഓരോ മാച്ചിലും ഓരോ മാച്ച് വിന്നർമാർ രാജസ്ഥാനുണ്ടാകുന്നു എന്നുള്ളതാണ് രാജസ്ഥാന്റ് പ്രത്യേകത എന്നാണ് ബോൾട്ട് പറയുന്നത്.

ഏതെങ്കിലും ഒരു താരം ഫോംഔട്ട് ആവുമ്പോൾ മറ്റ്‌ താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നതാണ് വിജയരഹസ്യമെന്നും ബോൾട്ട് പറഞ്ഞു.

ഗുജറാത്ത്‌ ടൈറ്റൻസുമായുള്ള മത്സരത്തിൽ ഞങ്ങൾ പിന്നിലായിരുന്നു. എന്നാൽ മത്സരത്തിൽ ഞങ്ങൾക്ക് തിരിച്ച് വരാനായെന്നും ഇത് താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ജോസ് ബട്ലർ വേഗം പുറത്തായപ്പോൾ മറ്റ്‌ ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നെന്നും രാജസ്ഥാനിൽ പ്രതിഭാശാലികളയാ ബാറ്റർമാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

മൂന്നും തോറ്റു ഗോകുലം പുറത്ത്, ഒപ്പം എടികെയും, ഇനി വരുന്നത് സെമിയുദ്ധങ്ങൾ?

കോഹ്ലിയും ധോണിയും പരാജയപ്പെട്ടിടത് വിജയിച്ചത് സഞ്ജുവിന്റെ തന്ത്രം; ഉദാഹരണം ഈ 3 താരങ്ങൾ