in , , ,

OMGOMG LOLLOL CryCry LOVELOVE AngryAngry

താൻ ക്ലബ് വിട്ടതല്ല, ക്ലബാണ് വേണ്ടെന്ന് വെച്ചത്; ബ്ലാസ്റ്റേഴ്‌സ് ആരാധകർ തനിക്കും കടുംബത്തിനുമെതിരെ നടത്തുന്ന സൈബർ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഡയസ്

താരം ക്ലബ് വിട്ടതിൽ ചില ആരാധകർ താരത്തെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. താരത്തെ മാത്രമല്ല, താരത്തിന്റെ കുടുംബത്തെയും ചില ആരാധകർ സമൂഹ മാധ്യമങ്ങളിൽ അധിഷിപ്പിക്കുകയും തെറി പറയുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡയസ്.

2021-22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ജോർജേ പെരേര ഡയസ്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അർജന്റീനിയൻ താരം 8 ഗോളുകളും ഒരു അസിസ്റ്റും ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിന് നിർണായക പങ്ക് വഹിച്ച താരമാണ് ഡയസ്.

എന്നാൽ തൊട്ടടുത്ത സീസണിൽ അദ്ദേഹം മുംബൈ സിറ്റി എഫ്സിയിലേക്ക് കൂടുമാറുകയിരുന്നു. താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ആരാധകർ കരുതിയിരുന്ന സമയത്താണ് അദ്ദേഹം ക്ലബ് വിടുന്നതും മുംബൈ സിറ്റി എഫ്സിയിലേക്ക് കൂടുമാറുന്നതും. ഇത് ആരാധകരിൽ പലരെയും ചൊടിപ്പിക്കുകയും ചെയ്തു.

താരം ക്ലബ് വിട്ടതിൽ ചില ആരാധകർ താരത്തെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി. താരത്തെ മാത്രമല്ല, താരത്തിന്റെ കുടുംബത്തെയും ചില ആരാധകർ സമൂഹ മാധ്യമങ്ങളിൽ അധിഷിപ്പിക്കുകയും തെറി പറയുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡയസ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിശദീകരണം നടത്തിയത്. താൻ ബ്ലാസ്റ്റേഴ്‌സ് വിട്ടതല്ലെന്നും ക്ലബാണ് തന്നെ വേണ്ടെന്ന് വെച്ചതെന്നും ഡയസ് പറഞ്ഞു. ക്ലബ്ബിൽ തുടരാനായിരുന്നു ആഗ്രഹം. ക്ലബ് നൽകിയ ഓഫർ സ്വീകരിച്ച് ക്ലബിന് മറുപടിയും നൽകിയ വേളയിലാണ് പെട്ടെന്നൊരു ദിവസം ക്ലബ് എന്നെ നിലനിർത്താൻ താത്പര്യം ഇല്ലെന്നും വേറെ നല്ല ഓപ്‌ഷൻ ലഭിച്ചെന്നും എന്നെ അറിയിച്ചത്.

ഈ കാരണം കൊണ്ടാണ് ക്ലബ് വിടേണ്ടി വന്നതെന്നും ഡയസ് ഈ അഭിമുഖത്തിൽ പറയുന്നു. അതിനാൽ തനിക്കും തനറെ കുടുംബത്തനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾ നിർത്തണമെന്നും ഡയസ് അഭ്യർത്ഥിച്ചു.

നോട്ടമിട്ട ലോബേര ഒഡീഷയിലേക്ക് പോയി; പകരം രണ്ട് സൂപ്പർ പരിശീലകരെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ

അന്ന് തല്ല് കൊള്ളി, ഇന്നവൻ തീപ്പൊരി താരം; ധോണിയുടെ കീഴിൽ വീണ്ടുമൊരു സൂപ്പർ താരം ജനിക്കുന്നു