in

LOVELOVE LOLLOL CryCry OMGOMG AngryAngry

ഹാലൻഡിന് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമോ?

എർലിംഗ് ഹാലൻഡ് വരുത്തി വെച്ച വിടവ് പരിഹരിക്കാൻ കഴിയുന്ന താരം തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് അദ്ദേഹത്തിന്റെ മുൻകാല കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജർമ്മൻ വമ്പന്മാരായ ബോറുസിയ ഡോർട്ട്മുണ്ടിന്റെ തട്ടകത്തിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് പ്രശസ്ത സ്പാനിഷ് മാധ്യമമായ മാർക്ക.

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്തതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, നിരവധി ടീമുകളുമായി ബന്ധപ്പെടുത്തി ചർച്ചകൾ നടന്നിരുന്നുവെങ്കിലും പോർച്ചുഗീസ് നായകന്റെ ട്രാൻസ്ഫർ വാതിലുകൾ പല ക്ലബ്ബുകളിലും അടയുകയായിരുന്നു.

തന്റെ കരിയറിന്റെ ശേഷിച്ച ഭാഗം ഫുട്ബോളിലെ ഏറ്റവും മികച്ച തലത്തിൽ തന്നെ കളിക്കണമെന്നാഗ്രഹമുള്ള, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാവ് എന്ന് വിശേഷണമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുതിയ സീസൺ തുടങ്ങുന്നതിനു മുൻപ് കൂടുമാറാൻ മുന്നിലുള്ളതിൽ മികച്ച ഒരു വാതിൽ ബോറുസിയ ഡോർട്ട്മുണ്ട് തന്നെയാണ്.

എന്തുകൊണ്ട് ബോറുസിയ ഡോർട്മുണ്ട്?

ബോറുസിയ ഡോർട്ട്മുണ്ട് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ടെന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നത് പോലെ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയും.

മാത്രമല്ല ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ കളിച്ചു തെളിഞ്ഞ ക്രിസ്റ്റ്യാനോക്ക് ജർമനിയിൽ കളിച്ച്കൊണ്ട് മറ്റൊരു യൂറോപ്യൻ ടോപ് 5 ലീഗുകളിലൊന്നിലും തന്റെ സാന്നിധ്യമറിയിക്കാൻ ബോറുസിയ ഡോർട്ട്മുണ്ട് ട്രാൻസ്ഫർ സഹായിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാരണമെന്തെന്നാൽ എർലിംഗ് ഹാലൻഡ് ടീം വിട്ടതിനു ശേഷം പകരമെത്തിച്ച സെബാസ്റ്റ്യൻ ഹാളർ ക്യാൻസർ ബാധിതനായതിനാൽ വിദഗ്ധ ചികിത്സക്ക് വേണ്ടി ടീമിൽ നിന്നും മാറിനിൽക്കുകയാണ്. അതിനാൽ ആ പൊസിഷനിലേക്ക് ഒരു മുന്നേറ്റ നിര താരത്തെ തിരയുന്ന ബോറുസിയ ഡോർമുണ്ടിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മികച്ച ഓപ്ഷൻ ആയിരിക്കും.

എർലിംഗ് ഹാലൻഡ് വരുത്തി വെച്ച വിടവ് പരിഹരിക്കാൻ കഴിയുന്ന താരം തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് അദ്ദേഹത്തിന്റെ മുൻകാല കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം. കൂടാതെ തങ്ങളുടെ ക്ലബ്ബിന്റെ പേരും കളിയിലും മികച്ച രീതിയിൽ മാറ്റം വരുത്താൻ കഴിവുള്ള താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

സ്പാനിഷ് മാധ്യമമായ മാർകയുടെ റിപ്പോർട്ടുകളിൽ പ്രതിപാദിച്ച വസ്തുതകളാണ് മുകളിലുള്ളത്. നിങ്ങളുടെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ ഇല്ലയോ എന്ന് കമന്റ്‌ ചെയ്യുക.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സുഹൈറിനെ മറന്നോളൂ, vp സുഹൈർ മറ്റൊരു ക്ലബ്ബിൽ സൈൻ ചെയ്യാനൊരുങ്ങുന്നു

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ 17 വയസ്സുകാരൻ ചില്ലറക്കാരനല്ല..!!