in

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ 17 വയസ്സുകാരൻ ചില്ലറക്കാരനല്ല..!!

കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവി മികച്ച താരമാകാൻ എബിൻദാസ് യേശുദാസിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

.

2022-2023 സീസണിന് മുന്നോടിയായി നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിന്റെ പ്രീ-സീസൺ ക്യാമ്പിലേക്ക് ക്ഷണം കിട്ടിയ 17 വയസ്സുകാരനായ മലയാളി പയ്യൻ എബിൻദാസ് യേശുദാസൻ ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ ഭാവി താരമാണ്.

2005 ഏപ്രിൽ 19-ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ജനിച്ച എബിൻദാസ് തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി സ്കൂളിലൂടെയാണ് വളർന്നു വരുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീം താരമായ ഈ 17-കാരന് 176സെന്റി മീറ്റർ ഉയരമാണ് നിലവിലുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിൽ കാഴ്ച വെച്ച മികച്ച പ്രകടനം തന്നെയാണ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന എബിൻദാസിനെ സീനിയർ ടീം ക്യാമ്പിലേക്ക് വഴി തെളിയിച്ചതും.

നേതൃപാടവം, കളിനിർണ്ണയ ശേഷി, അനന്തമായ പാസിംഗ് റേഞ്ച്, ഡ്രിബ്ലിംഗ് കഴിവുകൾ എന്നിവ തന്നെയാണ് താരത്തെ മികച്ചൊരു ഫുട്ബോൾ താരമാകുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി താരത്തിന് നിലവിൽ 2025 വരെയാണ് കരാറുള്ളത്.

താരത്തിന്റെ ചില ശ്രദ്ദേയമായ നേട്ടങ്ങൾ ഇവയാണ് –

  • 2020-2021 AFC ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അണ്ടർ 16 ദേശീയ ടീമിൽ ഇടം നേടി.
  • 2019-2020 ലെ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 കേരള ടീമിൽ ഇടം നേടി.
  • 2 തവണ കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനുള്ള അണ്ടർ 14 തിരുവനന്തപുരം ജില്ല ടീമിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിലേക്ക് എബിൻദാസിനെ തിരഞ്ഞെടുത്തതായി LiFFA തിരുവനന്തപുരം ഫുട്ബോൾ സ്കൂൾ തന്നെയാണ് അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവി മികച്ച താരമാകാൻ എബിൻദാസ് യേശുദാസിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ഹാലൻഡിന് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമോ?

അയാളുടെ പേര് നെയ്മർ എന്നാണ്; ഒരൊറ്റ സീസൺ കൊണ്ട് അയാളെ തള്ളിക്കളയാനാവില്ല; വിമർശിച്ചവർക്കും പരിഹസിച്ചവർക്കും സുൽത്താന്റെ മറുപടി