in , ,

OMGOMG LOLLOL

ഡി പോളിന്റെ കാര്യം സംശയത്തിൽ; അർജന്റീനയ്ക്ക് തിരിച്ചടി നൽകുന്ന വാർത്തകൾ

നെതർലാൻഡിനെതിരെ കളത്തിൽ ഇറങ്ങും മുമ്പേ അർജന്റീനക്ക് തിരിച്ചടി നൽകുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അർജന്റീനൻ മിഡ്ഫീൽഡിലെ സൂപ്പർതാരമായ റോഡ്രിഗോ ഡി പോളിന് നെതർലാൻന്റിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം നഷ്ടമാവും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്യുണസ് എയർസ് ടൈംസ് പോലുള്ള അർജന്റീന മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് ലയണൽ മെസ്സിയുടെ അർജന്റീന. നിലവിൽ പ്രീക്വാർട്ടറിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തിയ അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടിയിരിക്കുകയാണ്. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നെതർലാണ്ട് ആണ് അർജന്റീനയുടെ എതിരാളികൾ.

നെതർലാൻഡിനെതിരെ കളത്തിൽ ഇറങ്ങും മുമ്പേ അർജന്റീനക്ക് തിരിച്ചടി നൽകുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അർജന്റീനൻ മിഡ്ഫീൽഡിലെ സൂപ്പർതാരമായ റോഡ്രിഗോ ഡി പോളിന് നെതർലാൻന്റിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം നഷ്ടമാവും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്യുണസ് എയർസ് ടൈംസ് പോലുള്ള അർജന്റീന മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റോഡ്രിഗോ ഡി പോളിന് ബുധനാഴ്ച അർജന്റീനൻ ടീമിൽ നിന്ന് പ്രത്യേകം മാറിക്കൊണ്ട് പരിശീലനം നേടുകയും ചില പരിശോധനകൾക്ക് താരം വിധേയമാകുകയും ചെയ്തു എന്നാണ് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡി പോൾ ടീം അംഗങ്ങൾക്കൊപ്പം പരിശീലനം നടത്തിയിട്ടില്ല എന്ന് താരത്തിന് പരിക്കേറ്റതായും അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അദ്ദേഹത്തിൻറെ പേശികൾക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പേശികൾക്ക് പരിക്കേറ്റതിനാൽ വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ അദ്ദേഹത്തിന് നഷ്ടമായേക്കാം എന്നാണ് സൂചനകൾ ഡി പോൾ കളിക്കാതിരുന്നാൽ അർജന്റീനയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ഡിസംബർ പത്തിന് ഇന്ത്യൻ സമയം പുലർച്ചെ 12:30 നാണ് അർജന്റീന – നെതർലാൻഡ് പോരാട്ടം. ഈ മത്സരത്തിൽ വിജയിക്കാനായാൽ ക്രൊയേഷ്യ – ബ്രസീൽ ക്വാർട്ടർ ഫൈനലിലെ എതിരാളികളെയായിരിക്കും അർജന്റീനയ്ക്ക് നേരിടേണ്ടി വരിക.

റൊണാൾഡോയ്ക്ക് പകരം ലോകകപ്പിലെ ഗോളടി മിഷനെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ദിമിത്രിയും ഡയസും സീസണിലെ ഗോളടിയിൽ മത്സരം