in , , ,

AngryAngry LOLLOL CryCry

റൊണാൾഡോയ്ക്ക് പകരം ലോകകപ്പിലെ ഗോളടി മിഷനെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

റൊണാൾഡോ ക്ലബ്ബ് വിട്ടതോടു കൂടി പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് . ഫ്രഞ്ച് താരമായ ആന്റണി മാർഷൽ റൊണാൾഡോയ്ക്ക് പകരക്കാരനാവുമെന്ന് കരുതിയെങ്കിലും മാർഷൽ പരിക്കു പറ്റി പുറത്തായതോടെ ഒരു സ്‌ട്രൈക്കറെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

2JK71F5 Manchester United's Cristiano Ronaldo during the pre-season friendly match at Old Trafford, Manchester. Picture date: Sunday July 31, 2022.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നടത്തിയ ആരോപണങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്‌തിരുന്നു. കൂടാതെ യുണൈറ്റഡ് റൊണാൾഡോയ്‌ക്കെതിരെ വലിയ നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് യുണൈറ്റഡും റൊണാൾഡോയും വേർപ്പിരിയുന്നത്. റൊണാൾഡോ ക്ലബ്ബ് വിട്ടതോടു കൂടി പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് . ഫ്രഞ്ച് താരമായ ആന്റണി മാർഷൽ റൊണാൾഡോയ്ക്ക് പകരക്കാരനാവുമെന്ന് കരുതിയെങ്കിലും മാർഷൽ പരിക്കു പറ്റി പുറത്തായതോടെ ഒരു സ്‌ട്രൈക്കറെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയ്ക്ക് പകരക്കാരനായി ഡച്ച് താരമായ കോഡി ഗാപ്‌കോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നുള്ളതാണ് . കോഡി ഗാപ്‌കോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ചർച്ചകൾ ആരംഭിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിലവിൽ ലോകകപ്പിൽ നെതർലാൻഡിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഗാപ്‌കോ. ഇതുവരെ ലോകകപ്പിൽ രണ്ടു ഗോളുകൾ ഗാപ്‌കോ നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ഗാപ്‌കോയെ ടീമിലെത്തിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം നികത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം.

അതേസമയം ടീമിന്റെ പ്രതിരോധ താരമായ ആരോൺ വാൻ ബിസാക്കയെ വിറ്റഴിക്കാനും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. പകരം യുണൈറ്റഡ് മികച്ച പ്രതിരോധ താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ടീമിന്റെ മധ്യനിര താരമായ ഫ്രഡിനെയും പ്രതിരോധ താരമായ ഹാരി മഗ്വേയേറിനെയും യുണൈറ്റഡ് വിൽക്കാൻ ലക്ഷ്യമിടുന്നുണ്ട്.

എല്ലാം മത്സരങ്ങളിലും ഒരേ ശൈലിയിൽ കളിക്കാനാവില്ല; ഇവാൻ വുകമനോവിച്ച്

ഡി പോളിന്റെ കാര്യം സംശയത്തിൽ; അർജന്റീനയ്ക്ക് തിരിച്ചടി നൽകുന്ന വാർത്തകൾ