in ,

LOVELOVE

ദിമിത്രിയും ഡയസും സീസണിലെ ഗോളടിയിൽ മത്സരം

വിദേശ താരങ്ങളായാലും ഇന്ത്യൻ താരങ്ങളായാലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്ത താരങ്ങളെയാണ് നമ്മൾ ഇവിടെ വിശകലനം ചെയ്യുന്നത്.

ഫിഫ വേൾഡ് കപ്പിന് ഇടയിലും ആവേശം ഒട്ടും ചോരാതെ മുന്നോട്ടു പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഗോളടിക്കുന്ന കാര്യത്തിൽ ഓരോ താരങ്ങളും ടീമുകളും അതീവശ്രദ്ധ തന്നെയാണ് പുലർത്തുന്നത്.

വിദേശ താരങ്ങളായാലും ഇന്ത്യൻ താരങ്ങളായാലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്ത താരങ്ങളെയാണ് നമ്മൾ ഇവിടെ വിശകലനം ചെയ്യുന്നത്.

സീസണിൽ തുടർച്ചയായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ ചെയ്ത താരങ്ങളുടെ മൂന്നു റാങ്ക് വരെയുള്ള ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത് ആറ് കളിക്കാരാണ്. ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ദിമിത്രിയോസ് ഡയമന്റാകോസ്, മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ഡയസ് എന്നിവരാണ് ലീഡ് ചെയുന്നത്.

തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്‌ത മുംബൈ സിറ്റി എഫ്സിയുടെ ബിപിൻ സിങ്, എഫ്സി ഗോവയുടെ നോഹ് സദോ, ചെന്നൈയിൻ സിറ്റി എഫ്സിയുടെ നാസർ അൽ കയാതി, ഒഡിഷ എഫ്സിയുടെ നന്ദകുമാർ ശേഖർ എന്നീ നാല് പേരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

തുടർച്ചയായി നാല് ഐഎസ്എൽ മത്സരങ്ങളിൽ ടീമിന് വേണ്ടി ഗോൾ സ്കോർ ചെയ്ത മുംബൈ സിറ്റി എഫ്സി താരം ജോർഹെ പെരേര ഡയസ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ള താരങ്ങൾ.

ഡി പോളിന്റെ കാര്യം സംശയത്തിൽ; അർജന്റീനയ്ക്ക് തിരിച്ചടി നൽകുന്ന വാർത്തകൾ

സൗദി അറേബ്യൻ ക്ലബ്ബായ അൽ നസാറിലേക്ക് ചേക്കേറും എന്ന അഭ്യുഹങ്ങളോട് പ്രതികരിച്ച് റൊണാൾഡോ….