ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേഓഫ് യോഗ്യതയുടെ തൊട്ടരികെയെതിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനി വരാൻ പോകുന്ന മൂന്നു മത്സരങ്ങളിൽ നിന്നും വെറും ഒരു പോയിന്റ് നേടിയാൽ തന്നെ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് യോഗ്യത ഉറപ്പിക്കാം.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒറ്റയാൾ പോരാളിയായി മുന്നോട്ടു നയിക്കുന്ന താരമാണ് ദിമിത്രിയോസ് ഡയമൻ്റകോസ്. ഈ സീസണിൽ ഇതോടകം 13 ഗോളുകൾ നേടി കൊണ്ട് ഗോൾ വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് ദിമിയുള്ളത്.
ഇപ്പോളിതാ മാർച്ച് മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തിരിക്കുകയാണ് ദിമിയെ. മാർച്ച് മാസത്തിൽ താരം ബ്ലാസ്റ്റേഴ്സിനായി 3 ഗോളുകൾ നേടിയിട്ടുണ്ട്.
അതോടൊപ്പം അഞ്ച് കീ പാസുകളും അഞ്ച് ഷോട്ട് ഓൺ ടാർഗറ്റുകളും മാർച്ച് മാസത്തിൽ താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞുപോയ ബ്ലാസ്റ്റേഴ്‌സിന്റെല്ലാം മത്സരങ്ങളും എടുത്തു നോക്കിയാൽ ദിമിയുടെ പ്രകടനം എത്രത്തോളം ഗംഭീരമായിരുന്നുവെന്ന് നമ്മുക്ക് കാണാൻ സാധിക്കും.
Leading the charge from the front! ?⚽
— Kerala Blasters FC (@KeralaBlasters) April 2, 2024
Dazzling Dimi is your @1xBatSporting KBFC Fans' Player of the Month for March! ?#KBFC #KeralaBlasters pic.twitter.com/NPAWwMz3u0
നിലവിലെ സാഹചര്യങ്ങളെടുത്തു വിലയിരുത്തി പറയുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ പോരാളിയെന്ന് തന്നെ താരത്തെ വിശേഷിപ്പിക്കണം. വരാൻപോകുന്ന മത്സരങ്ങളിലും താരം ഇതിലും ഗംഭീരമായ പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകറുള്ളത്.