ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായി മൂന്നാമത്തെ സീസണിലും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലീഗ് മത്സരങ്ങളിലെ അവസാന ഹോം മത്സരത്തിനു വേണ്ടി ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ കൊച്ചി സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടോപ് സിക്സ് സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. ഐ എസ് എൽ ലീഗ് മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ ഹോം മത്സരം ആണ് ഇന്ന് അരങ്ങേറുന്നത്.
ലീഗ് മത്സരങ്ങളിൽ അവസാനത്തെ ഹോം മത്സരമാണ് ഇന്ന് അരങ്ങേറുന്നതെങ്കിലും ടോപ്പ് ഫോറിൽ ലീഗ് മത്സരങ്ങൾ ഫിനിഷ് ചെയ്യുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞാൽ പ്ലേ ഓഫ് മത്സരം കൊച്ചിയിൽ വച്ച് കളിക്കാൻ കഴിയും. കൂടാതെ പ്ലേഓഫ് മത്സരം വിജയിച്ചാൽ സെമിഫൈനൽ മത്സരവും ഹോം സ്റ്റേഡിയത്തിൽ കളിക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉണ്ട്. അതിനാൽ ഇന്നത്തെ മത്സരം സീസണിലെ അവസാനത്തെ മത്സരമാണെന്ന് ഉറപ്പിക്കാനാവില്ല.
സമയം ഇന്ന് രാത്രി 7 30നാണ് ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്. പതിപോലെ സൂര്യ മൂവീസിൽ മലയാളം കമന്ററിയോടു കൂടി മത്സരം ലൈവ് ആയി കാണാൻ കഴിയും. മാത്രമല്ല ജിയോ സിനിമ, സ്പോർട്സ് 18 തുടങ്ങിയ ചാനലുകളിലും ഐഎസ്എൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.