in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന് ഇനി ‘പ്ലാൻ ബി’; കളത്തിലിറങ്ങുക സൂപ്പർ യുവതാരങ്ങൾ; ആശാന്റെ പുതിയ തന്ത്രങ്ങൾ വിജയിക്കുമോ? കണ്ടറിയാം

നിലവിലെ പോയിന്റ് പട്ടികയിലെ സാഹചര്യവും ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഫോമും കണക്കിലെടുത്താൽ ഒരു കാരണവശാലും ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ഷീൽഡ് നേടാനാവില്ല. പോയ്ന്റ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിന് നേരിട്ട് യോഗ്യത നേടാനും ബ്ലാസ്റ്റേഴ്സിന് സാദ്ധ്യതകൾ കുറവാണ്.

ഇന്ന് നടന്ന ഐഎസ്എൽ പോരാട്ടത്തിൽ ഒഡീഷ എഫ്സി പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ്. ഇന്ന് പഞ്ചാബിനെതിര ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡീഷ വിജയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് ഉറപ്പായത്.

നിലവിലെ പോയിന്റ് പട്ടികയിലെ സാഹചര്യവും ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഫോമും കണക്കിലെടുത്താൽ ഒരു കാരണവശാലും ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ ഷീൽഡ് നേടാനാവില്ല. പോയ്ന്റ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിന് നേരിട്ട് യോഗ്യത നേടാനും ബ്ലാസ്റ്റേഴ്സിന് സാദ്ധ്യതകൾ കുറവാണ്.

ഈ സാഹചര്യം ഒരു തരത്തിൽ ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമാണ്. ഇനിയുള്ള മത്സരങ്ങളുടെ ഫലം എന്ത് തന്നെയായാലും അത് ബ്ലാസ്‌റ്റേഴ്‌സിനെ യാതൊരു വിധത്തിലും ബാധിക്കില്ല. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്ലേ ഓഫിനുള്ള മുന്നൊരുക്കമാണ്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് 19 മത്സരങ്ങൾ പൂർത്തീകരിച്ചെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത താരങ്ങളുണ്ട്. ഇഷാൻ പണ്ഡിത, ഗോൾ കീപ്പർ ലാറ ശർമ്മ, കൊറോ സിങ്, സൗരവ് മൊണ്ടേൽ, യോഹിയെൻബ മീതേയ് എന്നീ പ്രതിഭാ ശാലികളായ കളിക്കാർക്ക് ഇത് വരെ ബ്ലാസ്റ്റേഴ്സിൽ നല്ലൊരു അവസരങ്ങൾ ലഭിച്ചിട്ടില്ല.

ഇനിയുള്ള മല്സരഫലങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ യുവതാരങ്ങൾക്ക് അവസരം നൽകിയാൽ ഇവരുടെ പ്രകടനങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിൽ തുണച്ചേക്കാം. അതിനാൽ ഈ യുവ താരങ്ങൾക്ക് കഴിവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാവും ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ ഇനിയുള്ള മത്സരങ്ങൾ.

ഒഫീഷ്യൽ; കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ്‌ യോഗ്യത നേടി🔥; തുണയായത് ഒഡിഷ എഫ്സി…

കൊച്ചിയിലെ അവസാന മത്സരമാകുമോ ഇന്ന്? രണ്ടും കല്പിച്ചു ടോപ് ഫോറിനായി ബ്ലാസ്റ്റേഴ്‌സ്😍🔥