in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒഫീഷ്യൽ; കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ്‌ യോഗ്യത നേടി🔥; തുണയായത് ഒഡിഷ എഫ്സി…

ചൊവ്വാഴ്ച്ച നടന്ന ഒഡിഷ പഞ്ചാബ് മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് ഒഡിഷ എഫ്സി. ഈ മത്സരത്തിൽ ഒഡിഷ ജയിച്ചതിൽ ഒഡിഷ ആരാധകരെകാൾ സന്തോഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായിരിക്കും.

കാരണം ഒഡിഷയോടുള്ള പഞ്ചാബിന്റെ തോൽവി മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സിപ്പോൾ പ്ലേ ഓഫ്‌ ഉറപ്പിച്ചത്.

നിലവിൽ 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്. ഇവാനാശാന്റെ കീഴിൽ തുടർച്ചയായ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പ്ലേ ഓഫ്‌ യോഗ്യത നേടുന്നത്.

ഇനി ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന ലക്ഷ്യം പോയിന്റ് ടേബിളിൽ 3 അല്ലെങ്കിൽ 4 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയെന്നതാണ്. എന്നാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് കളിക്കാൻ സാധിക്കുകയുള്ളൂ.

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക്‌ സസ്പെൻഷൻ😭; ഈസ്റ്റ്‌ ബംഗാളിനനെതിരെ കളിക്കില്ല…

ബ്ലാസ്റ്റേഴ്സിന് ഇനി ‘പ്ലാൻ ബി’; കളത്തിലിറങ്ങുക സൂപ്പർ യുവതാരങ്ങൾ; ആശാന്റെ പുതിയ തന്ത്രങ്ങൾ വിജയിക്കുമോ? കണ്ടറിയാം