in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക്‌ സസ്പെൻഷൻ😭; ഈസ്റ്റ്‌ ബംഗാളിനനെതിരെ കളിക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേഓഫ്‌ യോഗ്യതയുടെ വക്കിലെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ്‌ ബംഗാളിനെതിരായ ബുധനാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് നേടിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് യോഗ്യത ഉറപ്പിക്കാം.

എന്നാൽ ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്. യെല്ലോ കാർഡ് സസ്പെൻഷൻ മൂലം ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങൾ ഈസ്റ്റ്‌ ബംഗാളിനെതിരെ കളിക്കില്ല.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിൻചിച് ജംഷെഡ്പൂരിനെതിരായ മത്സരത്തിൽ യെല്ലോ കാർഡ് കണ്ടതോടെയാണ് സസ്പെൻഷൻ നേരിടുന്നത്. ഇതുവരെ മിലോസ് ഈ സീസണിൽ നാല് യെല്ലോ കാർഡും ഡാനിഷ് ഫാറൂഖ് ഏഴ് യെല്ലോ കാർഡും ഇതോടകം കണ്ടു കഴിഞ്ഞു.

എന്തിരുന്നാലും ഈയൊരു നിർണ്ണായക നിമിഷത്തിൽ ഇരുവരുടെ സാന്നിധ്യവും ബ്ലാസ്റ്റേഴ്‌സിനില്ലാത്തത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം വളരെയധികം തിരിച്ചടിയാണ്.

ഉർവശി ശാപം ഉപകാരം, ജസ്റ്റിന്റെ പരിക്ക് ലൂണക്ക് തിരകെ എത്താനുള്ള വഴി തെളിഞ്ഞു..

ഒഫീഷ്യൽ; കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ്‌ യോഗ്യത നേടി🔥; തുണയായത് ഒഡിഷ എഫ്സി…