in , , ,

CryCry AngryAngry OMGOMG LOLLOL LOVELOVE

ഡിമിട്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു😭!!. വമ്പൻ ഐഎസ്എൽ ക്ലബ്ബിന്റെ ഓഫർ സ്വീകരിച്ചു😑…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നിന്ന് നയിക്കുന്ന താരമാണ് ഗ്രീക്ക് മുന്നേറ്റതാരം ഡിമിട്രിയോസ് ഡയമൻ്റകോസ്.

നിലവിലെ സീസണിൽ 12 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് റേസിലും താരം ഏറ്റവും മുൻപന്തിയിലാണ്. അങ്ങനെയിരികെ, കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ എഫ്സി താരത്തിനായി പുതിയ പുതുക്കിയ ഓഫർ നൽകിയിരുന്നു.

ഇപ്പോളിതാ അതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. ബംഗാൾ കമന്റേറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാര ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിച്ചിരിക്കുകയാണ്.

എന്നാൽ താരം ഇതുവരെ പേപ്പറുകളിലൊന്നും സൈന്‍ ചെയ്തിട്ടില്ല. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചെടുത്തോളം വളരെയധികം നിരാശകരമായ വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് സീസണിൽ നിന്ന് 36 മത്സരങ്ങൾ നിന്ന് 22 ഗോളുകൾ താരം ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുണ്ട്. നിലവിലെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെർ കൂടിയാണ് ഡിമിട്രിയോസ്. എന്തിരുന്നാലും താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ദിമിത്രിയോസ് അല്ലെങ്കിൽ പെരേര ഡയസ്🔥ഒരാളെ എന്തായാലും അടുത്ത സീസണിലേക്ക് പൊക്കും😍

എതിരാളികളുടെ ഓഫർ ദിമി സ്വീകരിച്ചു, ബ്ലാസ്റ്റേഴ്സിൽ നിന്നും എതിർനിരയിലേക്ക് ദിമി പോകുന്നു👀