ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ഒരുക്കങ്ങളും ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമാക്കി അണിയറയിൽ വമ്പൻ നീക്കങ്ങളാണ് ഓരോ ക്ലബ്ബുകളും നടത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ നിന്നും നിരവധി താരകൈമാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. എഫ്സി ഗോവയുടെ വിദേശ താരമായ നോഹ് സദോയിയുമായി ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ നിലവിൽ പുതിയൊരു ഓഫർ കൂടി നൽകിയിട്ടുണ്ട്. നിരവധി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്‌സ് താരത്തിനു മുന്നിലാണ് പുതുക്കിയ ഓഫർ നൽകിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ദിമിത്രിയോസ് ഡയമാന്റാകോസിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ മുംബൈ സിറ്റിയുടെ അർജന്റീന താരമായ പെരേര ഡയസിനെ സ്വന്തമാക്കണമെന്ന് ഉറച്ച വാശിയോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ട്രാൻസ്ഫർ പ്ലാനുകൾ.