in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

എതിരാളികളുടെ ഓഫർ ദിമി സ്വീകരിച്ചു, ബ്ലാസ്റ്റേഴ്സിൽ നിന്നും എതിർനിരയിലേക്ക് ദിമി പോകുന്നു👀

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ഒരുക്കങ്ങളും ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമാക്കി അണിയറയിൽ വമ്പൻ നീക്കങ്ങളാണ് ഓരോ ക്ലബ്ബുകളും നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ഒരുക്കങ്ങളും ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമാക്കി അണിയറയിൽ വമ്പൻ നീക്കങ്ങളാണ് ഓരോ ക്ലബ്ബുകളും നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ നിന്നും നിരവധി താരകൈമാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. എഫ്സി ഗോവയുടെ വിദേശ താരമായ നോഹ് സദോയിയുമായി ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസിനെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ നിലവിൽ പുതിയൊരു ഓഫർ കൂടി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നിലവിൽ വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഈസ്റ്റ് ബംഗാൾ നൽകിയ മികച്ച ഓഫർ ദിമിത്രിയോസ് സ്വീകരിച്ചു എന്നാണ്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആവുന്ന ദിമിത്രിയോസിന് ഫ്രീ ട്രാൻസ്ഫറിലൂടെ പുതിയ ടീമിലെത്താനാവും. ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ താരം സ്വീകരിച്ചുവെങ്കിലും കരാർ ഒപ്പ് വെക്കാൻ കൂടി ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്‌.

ഡിമിട്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു😭!!. വമ്പൻ ഐഎസ്എൽ ക്ലബ്ബിന്റെ ഓഫർ സ്വീകരിച്ചു😑…

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസിന് ഓഫറുമായി ഇന്ത്യൻ ക്ലബ്‌ രംഗത്ത്…