in , , ,

CryCry OMGOMG LOLLOL AngryAngry LOVELOVE

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസിന് ഓഫറുമായി ഇന്ത്യൻ ക്ലബ്‌ രംഗത്ത്…

മുംബൈ സിറ്റി എഫ്സിയുടെ അർജന്റീനിയൻ മുന്നേറ്റ താരമായ പെരേര ഡിയാസിനെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ് നിലവിലെ ഐ-ലീഗ് ക്ലബ്ബായ
മൊഹമ്മദൻ സ്പോർട്ടിംഗ്.

ഈ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായി അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കുവാൻ ഏറ്റവും സാധ്യത കല്പിക്കുന്ന ക്ലബ്ബാണ് മൊഹമ്മദൻ സ്പോർട്ടിംഗ്. നിലവിൽ 48 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് മൊഹമ്മദൻ സ്പോർട്ടിംഗ്.

അങ്ങനെയിരിക്കെയാണ് മൊഹമ്മദൻ സ്പോർട്ടിംഗ് പെരേര ഡിയാസിനായി രംഗത്ത് വന്നിരിക്കുന്നത്. ബംഗാൾ കമന്റേറ്ററായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാരം താരത്തിനൊരു ലാഭക്കരമായ ഓഫർ തന്നെയാണ് മൊഹമ്മദൻ സ്പോർട്ടിംഗ് നൽകിയിരിക്കുന്നത്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഡിയാസിനെ സ്വന്തമാക്കാനായി ഈസ്റ്റ്‌ ബംഗാൾ രംഗത്തുണ്ടായിരുന്നെങ്കിലും, ബ്ലാസ്റ്റേഴ്‌സ് താരം ഡിമിട്രിയോസ് ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിച്ചത്തോടെ ഡിയാസിനെ ഇനി ഈസ്റ്റ്‌ ബംഗാൾ കൊണ്ടുവരാൻ സാധ്യതയില്ല. എന്തിരുന്നാലും ഡിയാസുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിറിക്കും.

എതിരാളികളുടെ ഓഫർ ദിമി സ്വീകരിച്ചു, ബ്ലാസ്റ്റേഴ്സിൽ നിന്നും എതിർനിരയിലേക്ക് ദിമി പോകുന്നു👀

രണ്ടും കൽപ്പിച്ച് ഈസ്റ്റ്‌ ബംഗാൾ🥵; ബ്ലാസ്റ്റേഴ്‌സ് താരം ഉൾപ്പെടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് വമ്പൻ താരങ്ങളെ.!!. ലക്ഷ്യം ഇതാണ്…