in , , ,

OMGOMG AngryAngry CryCry LOVELOVE LOLLOL

രണ്ടും കൽപ്പിച്ച് ഈസ്റ്റ്‌ ബംഗാൾ🥵; ബ്ലാസ്റ്റേഴ്‌സ് താരം ഉൾപ്പെടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് വമ്പൻ താരങ്ങളെ.!!. ലക്ഷ്യം ഇതാണ്…

അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങളാണ് ഈസ്റ്റ്‌ ബംഗാൾ നടത്തി കൊണ്ടിരിക്കുന്നത്. ഒട്ടനവധി വമ്പൻ താരങ്ങളാണ് ഈസ്റ്റ്‌ ബംഗാളിന്റെ റാഡറിലുള്ളത്. അതിലൊരാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമൻ്റകോസ്.

ഡിമിട്രിയോസിന് ഈസ്റ്റ്‌ ബംഗാൾ കഴിഞ്ഞ ദിവസം നൽകിയ പുതുക്കിയ ഓഫർ താരം സ്വീകരിക്കുകയും ചെയ്തു. അതോടൊപ്പം ഈസ്റ്റ്‌ ബംഗാൾ ഐഎസ്എലിലെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച താരമായ മദിഹ് തലാലിനെ സ്വന്തമാക്കി കഴിഞ്ഞു.

വമ്പൻ വിദേശ താരങ്ങൾക്ക്‌ പുറമെ ഇന്ത്യൻ താരങ്ങളായ രാഹുൽ ഭേകെ, ജിതേന്ദ്ര സിംഗ്, ഗോൾ കീപ്പർ സമിക് മിത്ര, പ്രൊവത് ലഖ്ര തുടങ്ങിയ താരങ്ങളെയും ഈസ്റ്റ്‌ ബംഗാൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിനുപ്പരി നിലവിൽ ഈസ്റ്റ്‌ ബംഗാളിനായി കളിക്കുന്ന ഹിജാസി, സൗൾ ക്രെസ്‌പോ, ക്ലീറ്റൺ സിൽവ എന്നി താരങ്ങൾക്ക്‌ കരാർ നീട്ടാനുള്ള ഓഫറും ഈസ്റ്റ്‌ ബംഗാൾ നൽകി കഴിഞ്ഞു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം എട്ട് വിദേശ താരങ്ങളെയാണ് അടുത്ത സീസൺ മുന്നോടിയായി ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുക. 6 താരങ്ങൾ ഐഎസ്എലിനും അധിക രണ്ട് താരങ്ങൾ AFC മത്സരങ്ങൾക്ക് വേണ്ടിയും. ഈസ്റ്റ്‌ ബംഗാൾ സൂപ്പർ കപ്പ്‌ ജയിച്ചത് കൊണ്ട് അടുത്ത സീസണിൽ AFC കപ്പ്‌ കളിക്കേണ്ടതുണ്ട്.

നിലവിലെ ഈസ്റ്റ്‌ ബംഗാളിന്റെ ലക്ഷ്യവുമതാണ്. AFC കപ്പ് മത്സരങ്ങൾ ജയിച്ച് രണ്ടാം ഡിവിഷൻ AFC ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുകയെന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈസ്റ്റ്‌ ബംഗാളിന്റെ കൂടുതൽ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡിയാസിന് ഓഫറുമായി ഇന്ത്യൻ ക്ലബ്‌ രംഗത്ത്…

ദിമിന്റെ ആവശ്യം നിരസിച്ചു😑!! ദിമി ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം ഇതാണ്😭…