in , ,

LOLLOL OMGOMG CryCry LOVELOVE AngryAngry

ദിമിന്റെ ആവശ്യം നിരസിച്ചു😑!! ദിമി ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം ഇതാണ്😭…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നിന്ന് നയിക്കുന്ന താരമാണ് ഗ്രീക്ക് മുന്നേറ്റതാരം ദിമിത്രിയോസ് ഡയമൻ്റകോസ്.

നിലവിലെ സീസണിൽ 12 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് റേസിലും താരം ഏറ്റവും മുൻപന്തിയിലാണ്. അങ്ങനെയിരികെയാണ്, കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ താരത്തിനായി നൽകിയ പുതിയ പുതുക്കിയ ഓഫർ താരം സ്വീകരിച്ചിരിക്കുകയാണ് എന്ന് പുറത്ത് വന്നത്.

എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരെയും വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ വാർത്ത പുറത്തുവന്നത്. താരം ബ്ലാസ്റ്റേഴ്സ് വിടാനുള്ള കാരണമറിയാൻ എല്ലാവർക്കും അത്രയധികം ആകാംക്ഷയുമുണ്ട്. ഇപ്പോളിതാ താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം വ്യക്തമായിരിക്കുകയാണ്.

IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം ദിമി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് തന്റെ സാലറി 3 കോടിയായി ഉയർത്തണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരത്തിന്റെ ആവശ്യം
നിരസിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് താരം ബ്ലാസ്റ്റേഴ്സ് വിടുന്നത്.

ഇത്രയധികം മികച്ച രീതിയിൽ കളിക്കുന്ന ദിമിയുടെ സാലറി കൂട്ടി കൊണ്ട് താരത്തിന്റെ കരാർ പുതുക്കികൂടെയെന്ന് ഒരു കൂട്ടം ആരാധകർ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

രണ്ടും കൽപ്പിച്ച് ഈസ്റ്റ്‌ ബംഗാൾ🥵; ബ്ലാസ്റ്റേഴ്‌സ് താരം ഉൾപ്പെടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് വമ്പൻ താരങ്ങളെ.!!. ലക്ഷ്യം ഇതാണ്…

ബ്ലാസ്റ്റേഴ്സിൽ തുടരുവാൻ ദിമിത്രിയോസ് ആവശ്യപ്പെടുന്നത് ഈയൊരു കാര്യമാണ്, റെഡിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ്..