in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിൽ തുടരുവാൻ ദിമിത്രിയോസ് ആവശ്യപ്പെടുന്നത് ഈയൊരു കാര്യമാണ്, റെഡിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസിനു മറ്റു ക്ലബ്ബുകളിൽ നിന്നും മികച്ച ഓഫറുകൾ മുന്നോട്ടുവരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസിനു മറ്റു ക്ലബ്ബുകളിൽ നിന്നും മികച്ച ഓഫറുകൾ മുന്നോട്ടുവരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരത്തിനെ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിമിത്രിയോസ് ആവശ്യപ്പെടുന്ന സാലറിയും മറ്റു ക്ലബ്ബുകളുടെ ഓഫറുകളുടെ മുന്നിലും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ പാഴായിപോകുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ കൂടുതൽ മികച്ച ഓഫറുകൾ നൽകിയാണ് മറ്റു ക്ലബ്ബുകൾ താരത്തിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ തുടരുവാൻ വർഷം 3 കോടിയിലധികം രൂപ സാലറിയായി നൽകണമെന്നാണ് ദിമിത്രിയോസ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് നൽകാൻ തയ്യാറല്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മനോഭാവം.

അതിനാൽ ഈസ്റ്റ്‌ ബംഗാൾ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫറുകൾ നൽകിയതോടെ ദിമിത്രിയോസ് പുതിയ തട്ടകത്തിൽ എത്തിയേക്കും. താരത്തിനെ നിലനിർത്തണമെങ്കിൽ സാലറി കൂട്ടിനൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവണം.

ദിമിന്റെ ആവശ്യം നിരസിച്ചു😑!! ദിമി ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം ഇതാണ്😭…

യൂറോപ്പിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് താരം ഫെഡോറിന്റെ അഴിഞ്ഞാട്ടം🥵… ഗംഭീര ഗോളുമായി താരം🔥…. വീഡിയോ കാണാം…