in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

യൂറോപ്പിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് താരം ഫെഡോറിന്റെ അഴിഞ്ഞാട്ടം?… ഗംഭീര ഗോളുമായി താരം?…. വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക്‌ പരിക്കേറ്റപ്പോൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ച താരമാണ് ഫെഡോർ ചെർണിച്ച്.

ലിത്വാനിയ നാഷണൽ ടീം ക്യാപ്റ്റനായ ഫെഡോർ ചെർണിച്ച് നിലവിൽ തന്റെ രാജ്യതിന്നായി പന്ത് തട്ടുകയാണ്. ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ലിത്വാനിയ ജിബ്രാൾട്ടറിനെ വീഴ്ത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് താരം ഫെഡോറിന്റെ ഏക ഗോളിനാണ് ലിത്വാനിയയുടെ വിജയം.

ഫെഡോർ ജിബ്രാൾട്ടറിനെതിരെ നേടിയ ഗോളിന്റെ വീഡിയോ ഇതാ….

ജിബ്രാൾട്ടറിനെ തോൽപ്പിച്ചതോടെ ലിത്വാനിയ വരാൻ പോവുന്ന നാഷൻസ് ലീഗിന്റെ സി ഡിവിഷനിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഫെഡോർ മത്സരം ഉടനീളം ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരുന്നത്. ഇരുവരും ഏറ്റു മുട്ടിയ ആദ്യ റൗണ്ട് മത്സരത്തിലും താരം വമ്പൻ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

പക്ഷെ താരം ലിത്വാനിയ നാഷണൽ ടീമിന് വേണ്ടി കാഴ്ചവെക്കുന്ന പ്രകടനം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാഴ്ച്ചവെക്കുന്നുണ്ടോ എന്നതിൽ സംശയമാണ്. കാരണം ലിത്വാനിയുടെ പല വമ്പൻ അവസരങ്ങളും സൃഷ്ടിക്കുന്നത് ഫെഡോറാണ്.

എന്തിരുന്നാലും ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള മത്സരങ്ങളിൽ താരം ബ്ലാസ്റ്റേഴ്‌സിനായി ഇതിലും മികച്ച പോരാട്ടവീര്യത്തോടെ കളിക്കുമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകറുള്ളത്.

ബ്ലാസ്റ്റേഴ്സിൽ തുടരുവാൻ ദിമിത്രിയോസ് ആവശ്യപ്പെടുന്നത് ഈയൊരു കാര്യമാണ്, റെഡിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ്..

ദിമിത്രിയോസ് ടീം വിടുന്നതിൽ ലൂണക്ക് പരോക്ഷമായി പങ്കുണ്ടെന്ന് അഭിപ്രായങ്ങൾ, കാരണം ഇതാണ്..