ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ നിന്നും പടിയിറങ്ങാൻ സാധ്യതയുള്ള വിദേശതാരങ്ങളിൽ ഒരാളാണ് ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ വന്നതിനുശേഷം രണ്ട് സീസണിൽ നിന്നും ക്ലബ്ബിന്റെ ചരിത്രത്തിലേക്കാ മികച്ച ഗോൾ സ്കോററായി മാറിയ താരമാണ് ദിമി.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരമായ ദിമിത്രിയോസിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ഐഎസ്എൽ ക്ലബ്ബുകൾ മുന്നോട്ട് വരുന്നുണ്ട്. സാലറി കൂട്ടിനൽകണമെന്ന ദിമിയുടെ ആവശ്യം ബ്ലാസ്റ്റേഴ്സ് തള്ളിയതോടെ താരം ടീം വിടുമെന്ന് ഏകദേശം ഉറപ്പായി.
ഏകദേശം വർഷത്തിൽ 3 കോടി രൂപയിലധികമാണ് ദിമി സാലറിയായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും കൂടുതൽ സാലറി നൽകാനാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ ലൂണയുടെ സാലറിയും ഇതിന് തടസ്സമാകുന്നുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരമായ ലൂണയെക്കാൾ കൂടുതൽ സാലറി മറ്റൊരു താരത്തിനും നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയില്ല എന്നാണ് അഭിപ്രായങ്ങൾ. അതിനാൽ ദിമിയുടെ സാലറി കൂട്ടാനുള്ള ആവശ്യമാണ് ബ്ലാസ്റ്റേഴ്‌സ് തള്ളിക്കളഞ്ഞത്.