in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ദിമിയുടെ കാര്യത്തിൽ കരോലിൻസ് അവസാന നീക്കം നടത്തുന്നു🔥; താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതേ വഴിയുള്ളു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവും മുൻപന്തിയിൽ നിന്ന് നയിക്കുന്ന താരമാണ് ഗ്രീക്ക് മുന്നേറ്റതാരം ദിമിത്രിയോസ് ഡയമൻ്റകോസ്.

നിലവിലെ സീസണിൽ 12 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് റേസിലും താരം ഏറ്റവും മുൻപന്തിയിലാണ്. അങ്ങനെയിരികെയാണ്, കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകളിൽ ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ താരത്തിനായി നൽകിയ പുതിയ പുതുക്കിയ ഓഫർ താരം സ്വീകരിച്ചിരിക്കുകയാണ് എന്ന് പുറത്ത് വന്നത്.

ബ്ലാസ്റ്റേഴ്‌സ് താരത്തിനായി കരാർ പുതുക്കാനുള്ള ഓഫർ നൽകിയിരുന്നെങ്കിലും താരം അത് സ്വീകരിച്ചില്ല. കാരണം ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ആവശ്യപ്പെട്ടത് തന്റെ സാലറി മൂന്ന് കൂടിയായി ഉയർത്തണമെന്നായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ദിമിയുടെ ആവശ്യം നിരശിക്കുകയായിരുന്നു. ഇതാണ് താരം ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിക്കാൻ കാരണം.

പക്ഷെ ദിമി ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിച്ചെങ്കിലും ഇതുവരെ പേപ്പറുകളിൽ സൈന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിൻസ് താരവുമായി മറ്റൊരു ചർച്ചയ്ക്ക് ഒരുങ്ങുകയാണ്.

ഈ ചർച്ചയിൽ കരോലിൻസിന് ദിമിയെ ബോധ്യപ്പെടുത്താൻ സാധിക്കുകയാണേൽ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്നെ പന്ത് തട്ടും. എന്തിരുന്നാലും ആരാധകരെല്ലാം വളരെയധികം പ്രതിക്ഷയോടെയാണ് ഈ ചർച്ചയെ നോക്കി കാണുന്നത്. ഇതിനോട് അനിവദിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ദിമിത്രിയോസ് ടീം വിടുന്നതിൽ ലൂണക്ക് പരോക്ഷമായി പങ്കുണ്ടെന്ന് അഭിപ്രായങ്ങൾ, കാരണം ഇതാണ്..

ഡയസിന്റെ ഭാവി ദിമിയുടെ ഭാവിയെ ആശ്രയിച്ചിരിക്കുന്നു, വിദേശ താരങ്ങളെ സൈൻ ചെയ്യാനായി വമ്പൻ നീക്കങ്ങൾ😍🔥