in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ദിമിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രതിസന്ധിയിൽ🫤; താരത്തെ നിലനിർത്താൻ ഇനി ഒരു വഴിയും കൂടിയും…

നിലവിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫർ നീക്കത്തെ ബന്ധപ്പെട്ടായിരിക്കും.

ഈ സീസൺ അവസാനത്തോടെ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിക്കും. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ബ്ലാസ്റ്റേഴ്‌സിന്റെ കരാർ പുതുക്കാനുള്ള ആദ്യത്തെ ഓഫർ നിരശിച്ചിരിക്കുന്നു എന്നാണ്.

ഇതിനു ശേഷം, മാസങ്ങൾക്ക്‌ മുൻപ് തന്നെ ദിമി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനോട്‌ തന്റെ ഡിമാൻഡുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് നിന്നുമുള്ള ഒരു മികച്ച ഓഫറിനായി താരം നിലവിൽ കാത്തിരിക്കുകയാണ്.

ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് താരത്തിന് മികച്ചൊരു ഓഫർ നൽകിയില്ലെങ്കിൽ ദിമി ബ്ലാസ്റ്റേഴ്‌സിൽ തുടരില്ലായെന്ന് ഉറപ്പിക്കാം. നിലവിൽ ഇതോടൊകം തന്നെ ഇന്ത്യയിൽ നിന്നും ഇന്ത്യയുടെ പുറത്തും നിന്നുള്ള ചില ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഫുട്ബോളിൽ ഗുസ്തി കളിച്ചു റൊണാൾഡോ, വീഡിയോ ഇതാ..

കീഴടങ്ങിയത് ഒരൊറ്റ തവണ മാത്രം; എതിരാളികളെ ഭയപ്പെടുത്തുന്ന സൂപ്പർ പരിശീലകൻ ഇനി ഐഎസ്എല്ലിൽ