in , , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

കീഴടങ്ങിയത് ഒരൊറ്റ തവണ മാത്രം; എതിരാളികളെ ഭയപ്പെടുത്തുന്ന സൂപ്പർ പരിശീലകൻ ഇനി ഐഎസ്എല്ലിൽ

ഒട്ടനവധി വിദേശ താരങ്ങൾ ഐഎസ്എല്ലിൽ താരങ്ങളായും പരിശീലകരായും എത്തിയിട്ടുണ്ട്. എന്നാൽ ഐഎസ്എൽ ചരിത്രത്തിൽ ഇത് വരെ ഒരു റഷ്യൻ കളിക്കാരനോ പരിശീലകനോ ഐഎസ്എല്ലിന്റെ ഭാഗമായിട്ടില്ല.

ഒട്ടനവധി വിദേശ താരങ്ങൾ ഐഎസ്എല്ലിൽ താരങ്ങളായും പരിശീലകരായും എത്തിയിട്ടുണ്ട്. എന്നാൽ ഐഎസ്എൽ ചരിത്രത്തിൽ ഇത് വരെ ഒരു റഷ്യൻ കളിക്കാരനോ പരിശീലകനോ ഐഎസ്എല്ലിന്റെ ഭാഗമായിട്ടില്ല.

ഇപ്പോഴിതാ ഐഎസ്എല്ലിലേക്ക് ആദ്യമായി ഒരു റഷ്യൻ പരിശീലകൻ എത്തുകയാണ്. ഈ സീസൺ ഐ ലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിച്ച മൊഹമ്മദൻസ് എസ്സിയുടെ പരിശീലകനായ ആന്ദ്രേ ചേർനിഷോവാണ് ഐഎസ്എല്ലിൽ എത്താൻ പോകുന്ന ആദ്യ റഷ്യൻ പരിശീലകൻ.

നിലവിൽ ചെർണിഷിൻറെ കരാർ പുതുക്കാനുള്ള നീക്കത്തിലാണ് മൊഹമ്മദൻസ്. കരാർ പുതുക്കൽ ചർച്ചകളോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുമുണ്ട്. ചേർനിഷോവ് ഐഎസ്എല്ലിലും മൊഹമ്മദന്സിനെ നയിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

അതേ സമയം, മിന്നും പ്രകടനമാണ് ചേർണിഷോവിന്റെ കീഴിൽ ഈ സീസണിൽ മൊഹമ്മദൻസ് കാഴ്ച വെച്ചത്. സീസണിൽ ആകെ ഒരൊറ്റ തവണ മാത്രമാണ് ചേർനിഷോവിന്റെ മൊഹമ്മദൻസ് പരാജയം അറിഞ്ഞത്.

23 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചപ്പോൾ 15 വിജയവും ഏഴ് സമനിലയും ഒരൊറ്റ തോൽവിയും മാത്രമാണ് മൊഹമ്മദൻസ് നേടിയത്.

ദിമിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രതിസന്ധിയിൽ🫤; താരത്തെ നിലനിർത്താൻ ഇനി ഒരു വഴിയും കൂടിയും…

അമ്പോ!! ഇന്ത്യൻ താരത്തിന്റെ കിടിലൻ ഒളിമ്പിക് ഗോൾ🔥; ഈ സീസണിലെ തന്നെ മികച്ച ഗോളുകളിലൊന്ന്… വീഡിയോ കാണാം…