in ,

LOVELOVE OMGOMG LOLLOL CryCry

ദിമിത്രിയോസിനെ പിൻവലിച്ചതിനു കാരണം പരിക്കാണോ? കാരണം ഇതാ..

മത്സരത്തിൽ അപരാജിത കുതിപ്പ് നടത്തി വരുന്ന നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചെങ്കിലും വിജയാഘോഷങ്ങൾക്കിടയിലും ആരാധകർ അന്വേഷിച്ചത് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസിനെ കുറിച്ചാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് ആദ്യ പകുതിയുടെ 18-മിനിറ്റിൽ നേടുന്ന ഏക ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശക്തരായ ഹൈദരാബാദ് എഫ്സിയെ തോൽപ്പിക്കുന്നത്.

എന്നാൽ ഈ മത്സരത്തിനിടെ ഗോൾ നേടിയ ദിമിത്രിയോസ് ഡയമന്റാകോസ് പരിക്കിന്റെ ലക്ഷണങ്ങളുമായി കളം വിട്ടിരുന്നു, പകരം മറ്റൊരു വിദേശ താരമായ അപോസ്‌റ്റോലാസ് ജിയാനുവാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കളത്തിലെത്തിയത്.

മത്സരത്തിൽ അപരാജിത കുതിപ്പ് നടത്തി വരുന്ന നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചെങ്കിലും വിജയാഘോഷങ്ങൾക്കിടയിലും ആരാധകർ അന്വേഷിച്ചത് സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റാകോസിനെ കുറിച്ചാണ്.

താരത്തിനു പരിക്ക് പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിനു ഒരു പ്രശ്നവുമില്ല. ചെറിയ പരിക്ക് സംഭവിച്ചതിനാൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് താരത്തെ പരിശീലകൻ മത്സരത്തിൽ നിന്ന് പിൻവലിച്ചത്.

എന്തായാലും ടേബിൾ ടോപേഴ്സായ ഹൈദരാബാദ് എഫ്സിയെ തോൽപിച്ചതിന് പിന്നാലെ പോയന്റ് ടേബിളിൽ ടോപ് ഫോറിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനു എട്ടാം റൗണ്ട് മാച്ച് വീക്കിൽ മത്സരങ്ങൾ ഇല്ല എന്നതിനാൽ താരങ്ങളെല്ലാവരും നിലവിൽ വിശ്രമത്തിലാണ്. അടുത്ത മാസം ഡിസംബർ 4-ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഒടുവിൽ സൂചന നൽകി മെസ്സി; നിരാശയോടെ ആരാധകർ