in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ, ജിങ്കൻ തുടങ്ങി വമ്പൻ താരനിര🥵!! ദിമിയുടെ സ്വപ്‍ന ഐഎസ്എൽ സ്‌ക്വാഡ് ഇതാണ്🔥…

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ സീസണിൽ 13 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമൻ്റകോസുള്ളത്.

കഴിഞ്ഞ ദിവസം നടന്നൊരു അഭിമുഖത്തിൽ താരം തന്റെ സ്വപ്‍ന ഐഎസ്എൽ സ്‌ക്വാഡിൽ ഇടം നേടിയ താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഗോൾകീപ്പറായി ദിമി തിരെഞ്ഞെടുത്തിയിരിക്കുന്നത് ഒഡിഷ താരം അമരീന്ദർ സിങ്ങിനെയാണ്.

പ്രതിരോധ നിരയിൽ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ്, മിലോസ് ഡ്രിൻചിച്, ഗോവയുടെ ജിങ്കൻ മുംബൈയുടെ ആകാശ് മിശ്രയെയും മധ്യനിരയിൽ മുംബൈയുടെ ഛങ്‌തേയെയും ബിപിൻ സിങിനെയും മോഹൻ ബഗാന്റെ ദീപക് താങ്‌രിയെയും ഒഡിഷയുടെ അഹമ്മദ് ജഹൂഹിനെയുമാണ് ദിമി തിരെഞ്ഞെടുത്തിട്ടുള്ളത്.

മുന്നേറ്റ നിരയിൽ പങ്കാളിയായി ദിമി തിരെഞ്ഞെടുത്തിട്ടുള്ളത് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ലൂണയെയാണ്. അതോടൊപ്പം ബെഞ്ചിൽ ദിമി തിരെഞ്ഞെടുത്തിരിക്കുന്നത് നോഹ സദൗയി, മൗർതാദ ഫാൾ, സഹൽ, അനിരുധ് ഥാപ്പ, രാഹുൽ കെപി, പ്രീതം, സച്ചിൻ, ഗിൽ, ജീക്‌സൺ, വിബിൻ എന്നിവരെയും.

എന്തുകൊണ്ട് ജീക്സൺ കഴിഞ്ഞ മത്സരം കളിച്ചില്ല?? 🫤; വ്യക്തമായ മറുപടിയുമായി ഇവാനാശാൻ…

PC ഷെഡ്യൂൾ ചെയ്തു🔥; ഇവാനാശാനൊപ്പമെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം…