ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്സി വാശിയേറിയ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു. ഇരു ടീമും ഓരോ ഗോൾ വീതം നേടുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമൻ്റകോസും ജംഷഡ്പൂരിനായി ഹാവിയർ സിവേരിയോയുമായിരുന്നു ഗോളുകൾ നേടിയത്. ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി മധ്യനിര താരം ജീക്സൺ സിങ് കളിച്ചിരുന്നില്ല.
ഇതോടെ ആരാധകർക്കിടയിൽ താരത്തിന് പരിക്ക് പറ്റിയോയെന്ന ആശങ്ക പടർന്നിരുന്നു. ഇപ്പോഴിതാ താരം എന്തുകൊണ്ടാണ് കഴിഞ്ഞ മത്സരം കളിക്കാഞ്ഞതെന്നിന് കൃത്യമായ വിവരം പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
ജംഷഡ്പൂരുമായുള്ള മത്സര ശേഷമുള്ള അഭിമുഖത്തിൽ ആശാൻ പറഞ്ഞത് ഈ പ്രകാരമാണ്. “താരം നാഷണൽ ടീമിനായി കളിച്ച് വന്നത് കൊണ്ട് താരത്തിന് വിശ്രമം അനുവദിചിരിക്കുകയാണ്. പക്ഷെ വരാൻ പോവുന്ന മത്സരങ്ങളിൽ പൂർണ്ണ ശക്തനായി കളിക്കാൻ താരം തിരിച്ചുവരും”.
ഇതോടെ ആരാധകരുടെ ആശങ്കകൾക്കെല്ലാം വിരാമം ആയിരിക്കുകയാണ്. ജീക്സൺ എന്തായാലും ഏപ്രിൽ രണ്ടിന് നടക്കാനിരിക്കുന്ന ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ കളിക്കുന്നതായിരിക്കും.