in , , ,

LOVELOVE LOLLOL

PC ഷെഡ്യൂൾ ചെയ്തു🔥; ഇവാനാശാനൊപ്പമെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ പ്ലേഓഫിനരിക്കെ എതിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി വെറും ഒരു പോയിന്റ് നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ്‌ യോഗ്യത ഉറപ്പിക്കും.

ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ 20 മത്സരത്തിനിറങ്ങുകയാണ്. കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരത്തിനു മുന്നോടിയായിയായുള്ള പത്ര സമ്മേളനം ഇപ്പോൾ ചാർട് ചെയ്തിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പത്ര സമ്മേളനം നാളെ ഉച്ചക്ക് 12 മണിക്കായിരിക്കും നടക്കുക. പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം റൈറ്റ് വിങ് ബാക്ക് താരമായ സന്ദീപ് സിങ്ങായിരിക്കും ബ്ലാസ്റ്റേഴ്‌സിനായി സംസാരിക്കാൻ വരുക.

ഈസ്റ്റ്‌ ബംഗാളിന്റെ പത്ര സമ്മേളനം രാവിലെ 11:30ക്കും നടക്കും. ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി സഹ പരിശീലകനായ ബിനോ ജോർജും യുവ താരം അമൻ സികെയുമായിരിക്കും ഈസ്റ്റ്‌ ബംഗാളിനായി സംസാരിക്കാൻ വരുക.

ബുധനാഴ്ച രാത്രി 7:30 ക്ക്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക.

ലൂണ, ജിങ്കൻ തുടങ്ങി വമ്പൻ താരനിര🥵!! ദിമിയുടെ സ്വപ്‍ന ഐഎസ്എൽ സ്‌ക്വാഡ് ഇതാണ്🔥…

ആശാനേ കാത്തിരിക്കുന്നത് ചരിത്ര നിമിഷം..