in , , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

സുന്ദരവാക്കിൽ വീഴില്ല; ജിങ്കന് മുന്നിൽ വീണ്ടും മുട്ട്മടക്കാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

2020 ൽ താരം ക്ലബ്‌ വിട്ട് പോയപ്പോൾ അദ്ദേഹത്തിനോടുള്ള ആദരവെന്നോണം ക്ലബ്‌ താരത്തിന്റെ ജേഴ്‌സി നമ്പർ നിലനിർത്തിയിരുന്നു. എന്നാൽ 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു മോശം പരാമർശം നടത്തിയതോടുകൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കനെതിരെ തിരിഞ്ഞത്.

“കളിക്കളത്തിൽ ചിലപ്പോൾ ഞങ്ങൾ ഉദ്ദേശിക്കാത്ത കാര്യം സംസാരിച്ചിരിക്കാം. അതിനർത്ഥം എനിക്ക് കേരള ബ്ലാസ്റ്റേഴ്‌സിനോട് വിരോധം ഉണ്ടെന്നല്ല എന്റെ പ്രിയപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ” കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സന്ദേശ് ജിങ്കൻ ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞകാര്യമാണിത്.

വീണ്ടും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സുഖിപ്പിച്ചു കൊണ്ടുള്ള പ്രസ്താവന സന്ദേശ് ജിങ്കൻ നടത്തുമ്പോൾ ജിങ്കനെതിരെ ആരാധകരുടെ കലിയടങ്ങുന്നില്ല. ജിങ്കൻ തന്റെ പ്രിയപ്പെട്ട ക്ലബ്ബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഉൾപെടുത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ പ്രിയപ്പെട്ട താരമായി ഇനിയൊരിക്കലും ജിങ്കൻ മാറില്ല എന്ന് തന്നെയാണ് ആരാധകർ ജിങ്കനെ ഓർമിപ്പിക്കുന്നത്.

ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായിരുന്ന സന്ദേശ്ജിങ്കൻ 2020 വരെ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട്കെട്ടിയിരുന്നു. നിരവധി സുന്ദര മുഹൂർത്തങ്ങളും താരം ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചിട്ടുണ്ട്.

2020 ൽ താരം ക്ലബ്‌ വിട്ട് പോയപ്പോൾ അദ്ദേഹത്തിനോടുള്ള ആദരവെന്നോണം ക്ലബ്‌ താരത്തിന്റെ ജേഴ്‌സി നമ്പർ നിലനിർത്തിയിരുന്നു. എന്നാൽ 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു മോശം പരാമർശം നടത്തിയതോടുകൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കനെതിരെ തിരിഞ്ഞത്.

കഴിഞ്ഞ സീസണിൽ ബാംഗ്ലൂരു എഫ്സിയ്ക്ക് വേണ്ടി ജിങ്കൻ കൊച്ചിയിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂവി വിളിച്ചു കൊണ്ടാണ് ജിങ്കനെ സ്വീകരിച്ചത്. ഇത്തരത്തിൽ കൂവി വിളിയും മറ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കനെ വെറുക്കുമ്പോഴാണ് ആരാധകരെ സുഖിപ്പിക്കാനെന്നോണം ജിങ്കൻ ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഒരു പ്രസ്താവന നടത്തിയത്.

പക്ഷേ ഇനി എന്ത് പറഞ്ഞാലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ ജിങ്കൻ മടങ്ങി എത്തില്ലെന്നും ആരാധകരുടെ മനസ്സിലുള്ള ജിങ്കന്റെ സ്ഥാനം നഷ്ടമായി എന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വിദേശ സൈനിങ് ഉടൻ

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ഓസ്‌ട്രേലിയയിൽ നിന്ന് സൂചന പുറത്ത്?