in

LOVELOVE

ISL ചാമ്പ്യൻമാർ സെമിഫൈനലിൽ, അഭിമാന മടക്കവുമായി രാജസ്ഥാൻ യുണൈറ്റഡ്.

ATK മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ടീമുകളുടെ ഗ്രൂപ്പിൽ നിന്നും അവരെ പുറത്താക്കി കൊണ്ട് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന് ഒടുവിൽ ഡ്യൂറണ്ട് കപ്പിൽ നിന്നും മടക്കം.

ATK മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയ ടീമുകളുടെ ഗ്രൂപ്പിൽ നിന്നും അവരെ പുറത്താക്കി കൊണ്ട് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന് ഒടുവിൽ ഡ്യൂറണ്ട് കപ്പിൽ നിന്നും മടക്കം.

ഇന്ന് നടന്ന ഡ്യൂറണ്ട് കപ്പിന്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ഹൈദരാബാദ് എഫ്സി രാജസ്ഥാൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ്സി ഹൈദരാബാദിന്റെ വിജയം. ഓഗ്ബച്ച (6), മിശ്ര (45), സിവേറിയോ (68) എന്നിവരാണ് ഹൈദരാബാദിന്റെ വിജയഗോളുകൾ നേടിയത്.

രാജസ്ഥാൻ യുണൈറ്റഡിന് വേണ്ടി 29-മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്കോർ ചെയ്ത് മാർട്ടിൻ ആശ്വാസ ഗോൾ നേടി. മികച്ച പ്രകടനം തന്നെ ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിൽ കാഴ്ച വെച്ചുവെന്ന് രാജസ്ഥാൻ യുണൈറ്റഡിന് അഭിമാനിക്കാം.

സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ മുഹമ്മദൻസ് എസ്.സി, ബാംഗ്ലൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവരാണ് ഇടം നേടിയിട്ടുള്ളത്. സെപ്റ്റംബർ 18-നാണ്‌ ഫൈനൽ മത്സരം അരങ്ങേറുന്നത്.

അൽവരോയും മുറെയും ലിസ്റ്റിൽ, ക്ലബ്ബ്‌ വിട്ടവരിൽ മികച്ചവർ ഇതാ..

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ? ഏറ്റവും കൂടുതൽ വാല്യൂയുള്ള ഇന്ത്യൻ ക്ലബ്ബുകൾ ഇതാ..