in ,

LOVELOVE LOLLOL AngryAngry

അൽവരോയും മുറെയും ലിസ്റ്റിൽ, ക്ലബ്ബ്‌ വിട്ടവരിൽ മികച്ചവർ ഇതാ..

ക്ലബ്ബിൽ നിന്നും വിട വാങ്ങിയവരിൽ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂയുള്ളത് വിദേശ താരങ്ങൾക്ക് തന്നെയാണ്. അതിനാൽ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ലിസ്റ്റിലും വിദേശ താരങ്ങളുടെ ആധിപത്യം നമുക്ക് കാണാനാകും.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കളിച്ച ടീമിൽ നിന്നും പുതിയ ക്ലബ്ബിലേക്ക് കൂടുമാറിയ താരങ്ങളിൽ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂയുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ.

ക്ലബ്ബിൽ നിന്നും വിട വാങ്ങിയവരിൽ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂയുള്ളത് വിദേശ താരങ്ങൾക്ക് തന്നെയാണ്. അതിനാൽ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ലിസ്റ്റിലും വിദേശ താരങ്ങളുടെ ആധിപത്യം നമുക്ക് കാണാനാകും.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ പ്രധാന താരമായിരുന്ന അൽവരോ വസ്കസ് ഈ ലിസ്റ്റിൽ മുൻപന്തിയിലാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഈ സ്പാനിഷ് താരത്തെ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയാണ് ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയത്.

അതേസമയം നിരവധി വിദേശ താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിലേക്ക് തന്നെ കൂടുമാറിയപ്പോൾ മറ്റു ചിലർ ഇന്ത്യക്ക് പുറത്തുള്ള ക്ലബ്ബുകളിലേക്കാണ് കളിക്കാൻ പോയത്.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരമായിരുന്ന അൽവരോ വസ്കസിനെ കൂടാതെ മറ്റൊരു കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ വിദേശ താരമായിരുന്ന ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂർ എഫ്സിയിലേക്ക് കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറിയ താരം സീസണിന് ശേഷം ജംഷഡ്പൂർ എഫ്സിയിൽ നിന്നും പടിയിറങ്ങിയിട്ടുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ചിത്രം ഇങ്ങനെയാണ് :

ഒരു ഒന്നൊന്നര കല്യാണസമ്മാനം!??

ISL ചാമ്പ്യൻമാർ സെമിഫൈനലിൽ, അഭിമാന മടക്കവുമായി രാജസ്ഥാൻ യുണൈറ്റഡ്.