in ,

LOLLOL AngryAngry LOVELOVE CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകൾ അത്ര മികച്ചതൊന്നുമല്ല, തെറ്റ് പറ്റിയത് വിശദീകരിച്ചും ഈസ്റ്റ്‌ ബംഗാൾ കോച്ച്..

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് തങ്ങൾ വഴങ്ങിയ ഗോളുകൾ വ്യക്തിഗതമായ പിശകുകളിൽ നിന്നാണെന്നും, തങ്ങളുടെ കാഴ്ചപ്പാടിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകൾ അത്ര മികച്ചതൊന്നുമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ. ഇന്ന് നടക്കുന്ന എഫ്സി ഗോവക്കെതിരായ ഈസ്റ്റ്‌ ബംഗാളിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ഇക്കാര്യങ്ങൾ പറയുന്നത്

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ്‌ ബംഗാൾ തോൽവിയറിഞ്ഞത്. അഡ്രിയാൻ ലൂണയും ഇവാൻ കലിയൂഷ്നിയും നേടുന്ന ഗോളുകളാണ് കളിയെ നിർണ്ണയിച്ചത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് തങ്ങൾ വഴങ്ങിയ ഗോളുകൾ വ്യക്തിഗതമായ പിശകുകളിൽ നിന്നാണെന്നും, തങ്ങളുടെ കാഴ്ചപ്പാടിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകൾ അത്ര മികച്ചതൊന്നുമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ.

ഇന്ന് നടക്കുന്ന എഫ്സി ഗോവക്കെതിരായ ഈസ്റ്റ്‌ ബംഗാളിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ഇക്കാര്യങ്ങൾ പറയുന്നത്.

“എനിക്ക് തോന്നുന്നു അധികം ഗോളുകളും വ്യക്തിഗത പിശകുകളിൽ നിന്നാണ് പിറന്നതെന്ന്. നിങ്ങൾക്ക് അവ പരിഹരിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം, ഞങ്ങൾ എല്ലാ ആഴ്ചകളിലും അത് സെറ്റ് ആക്കാൻ വേണ്ടി പരിശീലിക്കാറുണ്ട്.”

“മാർക്കിങ് ചെയ്യുന്ന കാര്യത്തിൽ ഞങ്ങൾ കുറച്ചുകൂടി ശ്രദ്ദിക്കേണ്ടതായി ഉണ്ട് എന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കാഴ്ചപ്പാടിൽ അത് അത്ര മികച്ച ഗോളുകൾ അല്ലായിരുന്നു, തീർച്ചയായും ഞങ്ങൾ കളത്തിൽ ചെയ്ത തെറ്റുകൾക്ക്‌ ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു.” – സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പറഞ്ഞു.

ഇന്ന് രാത്രി 7:30 ന് നടക്കുന്ന എഫ്സി ഗോവ vs ഈസ്റ്റ്‌ ബംഗാൾ മത്സരം സ്റ്റാർ സ്പോർട്സ്, ജിയോ ടിവി, ഹോട്സ്റ്റാർ, ഡിസ്‌നി എന്നിവയിൽ ലൈവ് സംപ്രേക്ഷണം ലഭ്യമാണ്, മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും ലൈവ് കാണാനാവും.

ഇന്ന് തകർപ്പൻ പോരാട്ടം?ബ്ലാസ്റ്റേഴ്‌സ് തന്ന ക്ഷീണം മായ്ക്കാൻ ഈസ്റ്റ്‌ ബംഗാൾ, ആദ്യ മത്സരവുമായ് എഫ്സി ഗോവയും..

മറ്റു ടീമുകളാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വല നിറച്ച് പഞ്ഞിക്കിട്ടേനെയെന്ന് സ്റ്റീഫൻ കോൺസ്റ്റന്റൈൻ