in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

മറ്റു ടീമുകളാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വല നിറച്ച് പഞ്ഞിക്കിട്ടേനെയെന്ന് സ്റ്റീഫൻ കോൺസ്റ്റന്റൈൻ

‘ഞങ്ങൾ ആയതോണ്ട് കേരള ബ്ലാസ്റ്റേഴ്സിനോട് 70-മിനിറ്റോളമെങ്കിലും പിടിച്ചുനിന്നു, മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് 4-5 ഗോളുകൾ സ്കോർ ചെയ്ത് വല നിറച്ചുകൊടുത്തേനെ’ എന്ന് പറഞ്ഞിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ

‘ഞങ്ങൾ ആയതോണ്ട് കേരള ബ്ലാസ്റ്റേഴ്സിനോട് 70-മിനിറ്റോളമെങ്കിലും പിടിച്ചുനിന്നു, മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് 4-5 ഗോളുകൾ സ്കോർ ചെയ്ത് വല നിറച്ചുകൊടുത്തേനെ’ എന്ന് പറഞ്ഞിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ.

എഫ്സി ഗോവക്കെതിരെ ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിന് മുൻപായുള്ള പത്രസമ്മേളനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കളിയെ കുറിച്ച് ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ സംസാരിക്കുന്നത്.

തങ്ങൾ ഒരു ടീമായി ഒന്നായി പ്രവർത്തിക്കുന്നത് തുടങ്ങിയിട്ട് നാലാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും, കേരള ബ്ലാസ്റ്റേഴ്സിനെതിരെ തങ്ങൾ 70-മിനിറ്റോളം പൊരുതി നിന്നുമെന്നാണ് ഈസ്റ്റ്‌ ബംഗാൾ കോച്ച് അവകാശപ്പെട്ടത്.

ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ 70-മിനിറ്റിന് ശേഷം ഗോളടി തുടങ്ങിയ അഡ്രിയാൻ ലൂണയിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇവാൻ കലിയൂഷ്നിയുടെ ഇരട്ടഗോളുകളുടെ സഹായത്തിൽ ഈസ്റ്റ്‌ ബംഗാളിനെ 1-3 സ്കോറിനാണ് തോൽപ്പിച്ചത്.

“ഞങ്ങൾ ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടങ്ങിയിട്ട് നാലാഴ്ചയായിട്ടുള്ളൂ. കഴിഞ്ഞ രണ്ട് വർഷമായി ഒരു ടീമായി ഒരുമിച്ച് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങൾ 70-മിനിട്ടോളം പിടിച്ചുനിന്ന ഞങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് ഞാൻ കരുതുന്നു.”

“മറ്റു ടീമുകളാണെങ്കിൽ 4-5 ഗോളുകൾ വാങ്ങുകയും എളുപ്പത്തിൽ കീഴടങ്ങുകയും ചെയ്തേനെ. പക്ഷെ ഞങ്ങൾ അങ്ങനെയായിരുന്നില്ല, കാരണം ഞങ്ങൾ അത്തരത്തിലുള്ള ഒരു ടീമല്ല.” – സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പറഞ്ഞു.

ഇന്ന് രാത്രി 7:30 ന് നടക്കുന്ന ഈസ്റ്റ്‌ ബംഗാൾ vs എഫ്സി ഗോവ മത്സരം സ്റ്റാർ സ്പോർട്സ്, ജിയോ ടിവി, ഹോട്സ്റ്റാർ, ഡിസ്‌നി എന്നിവയിൽ ലൈവ് സംപ്രേക്ഷണം ലഭ്യമാണ്, മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും ലൈവ് കാണാനാവും.

ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകൾ അത്ര മികച്ചതൊന്നുമല്ല, തെറ്റ് പറ്റിയത് വിശദീകരിച്ചും ഈസ്റ്റ്‌ ബംഗാൾ കോച്ച്..

ഐഎസ്എല്ലിലെ മികച്ച താരം ഇവാൻ?ലൂണയും ഇലവനിൽ..