in ,

LOVELOVE AngryAngry

ഐഎസ്എല്ലിലെ മികച്ച താരം ഇവാൻ?ലൂണയും ഇലവനിൽ..

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടവേ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിൽ നിന്നും മികച്ച കളി കാഴ്ച വെച്ച 11 പേരെ ഉൾപ്പെടുത്തി ടീം ഓഫ് ദി വീക്ക്‌ ഇലവൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടവേ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിൽ നിന്നും മികച്ച കളി കാഴ്ച വെച്ച 11 പേരെ ഉൾപ്പെടുത്തി ടീം ഓഫ് ദി വീക്ക്‌ ഇലവൻ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

3-4-3 ഫോർമേഷനിൽ പുറത്തുവിട്ട ഇലവനിൽ 4 താരങ്ങൾ ബാംഗ്ലൂരു എഫ്സിയിൽ നിനുമാണ് ഇടം നേടിയത്. ഗോൾകീപ്പർ ഗുർപ്രീത് സിങ്, 3 ഡിഫെൻഡേഴ്സ് എന്നിവരുൾപ്പടെ ബാംഗ്ലൂരു എഫ്സി താരങ്ങളെയാണ് ഡിഫെൻസിന്റെ ചുമതലയേല്പിച്ചത്.

മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം കാണികൾക്ക് മുന്നിൽ കാഴ്ച വെച്ച ഇവാൻ കലിയൂഷ്നി, അഡ്രിയാൻ ലൂണ എന്നിവരാണ് ലെഫ്റ്റ്-റൈറ്റ് സ്ഥാനങ്ങളിൽ അണിനിരക്കുന്നത്. സെൻട്രൽ മിഡ്‌ഫീൽഡിൽ ഹൈദരാബാദ് എഫ്സി നായകൻ ജാവോ വിക്ടർ, ഈസ്റ്റ്‌ ബംഗാൾ താരം അലക്സ്‌ ലിമ എന്നിവരാണ് സ്ഥാനം കണ്ടെത്തിയത്.

മുന്നേറ്റനിരയിൽ മുംബൈ സിറ്റി എഫ്സിയുടെ ഗ്രേഗ് സ്റ്റുവാർട്, ഒഡിഷ എഫ്സിയുടെ ഡീഗോ മൗറിസിയോ, ചെന്നെയിൻ എഫ്സിയുടെ റഹീം അലി എന്നിവരാണ് അണിനിരക്കുന്നത്. ടീം ഓഫ് ദി വീക്ക്‌ ഇലവനൊപ്പം താരങ്ങൾക്ക് നൽകിയ റേറ്റിങ്ങും ഇന്ത്യൻ സൂപ്പർ ലീഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റേറ്റിംഗിന്റെ കാര്യത്തിൽ 10 മിനിറ്റിൽ ഇരട്ടഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രൈൻ വിദേശ താരം ഇവാൻ കലിയൂഷ്നിയാണ് 9.18 റേറ്റിംഗുമായി മുന്നിലുള്ളത്. 6.95 റേറ്റിംഗ് നേടിയ ബാംഗ്ലൂരു എഫ്സിയുടെ സന്ദേശ് ജിങ്കനാണ് ഇലവനിൽ കുറവ് മാർക്ക്‌ വാങ്ങിയ താരം.

ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തുവിട്ട ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഇങ്ങനെയാണ് :

മറ്റു ടീമുകളാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് വല നിറച്ച് പഞ്ഞിക്കിട്ടേനെയെന്ന് സ്റ്റീഫൻ കോൺസ്റ്റന്റൈൻ

ബ്ലാസ്റ്റേഴ്സിനെ സൂക്ഷിച്ചോളൂ.. ടീമുകൾക്ക് മുന്നറിയിപ്പ് നൽകി ഈസ്റ്റ്‌ ബംഗാൾ കോച്ച്