in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിനെ സൂക്ഷിച്ചോളൂ.. ടീമുകൾക്ക് മുന്നറിയിപ്പ് നൽകി ഈസ്റ്റ്‌ ബംഗാൾ കോച്ച്

എഫ്സി ഗോവക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഈസ്റ്റ്‌ ബംഗാളിന്റെ സീസണിലെ രണ്ടാം മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് ഈസ്റ്റ്‌ ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ഇക്കാര്യം പറയുന്നത്. ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിക്കെതിരെ മികച്ച പ്രകടനം നടത്തിയെന്ന് നിങ്ങൾ പറഞ്ഞു, എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ ആ താളം കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കേരളത്തിലേക്ക് പോകുന്ന ഏതൊരു ടീമിനും കളിയിൽ നിന്ന് എന്തെങ്കിലും നേടുക എന്നത് വലിയ റിസ്ക്കാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനും ഈസ്റ്റ്‌ ബംഗാൾ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ.

എഫ്സി ഗോവക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഈസ്റ്റ്‌ ബംഗാളിന്റെ സീസണിലെ രണ്ടാം മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് ഈസ്റ്റ്‌ ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ഇക്കാര്യം പറയുന്നത്.

ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിക്കെതിരെ മികച്ച പ്രകടനം നടത്തിയെന്ന് നിങ്ങൾ പറഞ്ഞു, എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ ആ താളം കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു.

“ഞങ്ങൾ ഡ്യൂറണ്ട് കപ്പ്‌ കളിക്കുമ്പോൾ ടീമിൽ ആകെ 18 താരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, ടൂർണമെന്റിലെ മത്സരങ്ങളെല്ലാം ഞങ്ങൾക്ക് സൗഹൃദമത്സരം പോലെയായിരുന്നു. മുംബൈ സിറ്റി എഫ്സി മികച്ച താരങ്ങളുള്ള ടീമാണ്, അവർക്കെതിരെ മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞത് യുവതാരങ്ങൾ അടങ്ങുന്ന ഞങ്ങളുടെ ടീമിന് പ്രചോദനമായിരുന്നു.”

“എന്നാൽ ഹീറോ ഐഎസ്എല്ലിലെത്തുമ്പോൾ കളിയുടെ നിലവാരം കൂടും. കേരളത്തിലേക്ക് കളിക്കാൻ പോകുന്ന ഏതൊരു ടീമിനും കളിയിൽ നിന്ന് എന്തെങ്കിലും നേടുക എന്നത് വലിയ റിസ്ക്കാണ്. കേരള ബ്ലാസ്റ്റേഴ്സിനു സ്ഥിരതയുള്ള ഒരു ടീമുണ്ട്. ഞങ്ങളുടെ ആദ്യ കളിയായിരുന്നു അത്, അതിനാൽ ഞങ്ങൾ അൽപ്പം ഞങ്ങൾ പരിഭ്രാന്തരായിരുന്നു.” – സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പറഞ്ഞു.

ഐഎസ്എല്ലിലെ മികച്ച താരം ഇവാൻ?ലൂണയും ഇലവനിൽ..

ഒരു രക്ഷയുമില്ലാത്ത ഗോൾ?കിടിലൻ എൻഡിങ്ങിൽ പോയന്റ്സുമായി ഗോവ നാട്ടിലേക്ക്