in ,

കിടിലൻ ത്രില്ലർ മത്സരം, പ്ലേഓഫ് കിട്ടാത്തവരുടെ മത്സരം ആവേശസമനില?

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ പ്ലേഓഫ് പ്രതീക്ഷകൾ നഷ്ടപ്പെട്ട രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് കിടിലൻ ത്രില്ലർ മത്സരം.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ പ്ലേഓഫ് പ്രതീക്ഷകൾ നഷ്ടപ്പെട്ട രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് കിടിലൻ ത്രില്ലർ മത്സരം.

ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ഒടുവിൽ ഫൈനൽ വിസിൽ ഉയർന്നപ്പോൾ പിറന്നത് ആവേശസമനില. ഈസ്റ്റ്‌ ബംഗാൾ vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മത്സരമാണ് സമനിലയിൽ അവസാനിച്ചത്.

10-മിനിറ്റിൽ സൂപ്പർ താരം ക്ലീറ്റൻ സിൽവയുടെ ഗോളിലൂടെ മുന്നിലെത്തിയ ഈസ്റ്റ്‌ ബംഗാളിനെതിരെ 30, 32 മിനിറ്റുകളിൽ നേടിയ ഗോളുകളിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എതിർമൈതാനത്ത് ലീഡ് നേടി.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പുതിയ താരം ജർവിസ് നേടുന്ന ഗോളിൽ ഈസ്റ്റ്‌ ബംഗാൾ സമനില നേടി.

തുടർന്ന് രണ്ടാം പകുതിയിൽ വിജയം ലക്ഷ്യമാക്കി കളത്തിലിറങ്ങിയ ഈസ്റ്റ്‌ ബംഗാൾ 64-മിനിറ്റിൽ തന്നെ ക്ലീറ്റൻ സിൽവയുടെ ഗോളിൽ വീണ്ടും ലീഡ് നേടിയെങ്കിലും തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ നോർത്ത് ഈസ്റ്റ്‌ 85-മിനിറ്റിൽ സമനില ഗോൾ നേടി കളിയവസാനിപ്പിച്ചു.

പോയന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി, അതേസമയം പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരാണ് ഈസ്റ്റ്‌ ബംഗാൾ. നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ജംഷഡ്പൂര് എഫ്സി vs മോഹൻ ബഗാനെ നേരിടും.

മെസ്സിക്ക് വീണ്ടും പത്താം നമ്പർ ജേഴ്‌സി

കേരളത്തിന്റെ ഫുട്‍ബോൾപ്രേമം അർജന്റീനകാരൻ പറയുന്നു